‘വ്യക്തിയല്ല,രാജ്യമാണ്’ വലുത്, എം എന്‍ വിജയനെ മകന്‍ അനില്‍കുമാര്‍ അനുസ്മരിക്കുന്നു

October 3, 2017, 12:28 pm
‘വ്യക്തിയല്ല,രാജ്യമാണ്’ വലുത്, എം എന്‍ വിജയനെ മകന്‍ അനില്‍കുമാര്‍ അനുസ്മരിക്കുന്നു
Social Stream
Social Stream
‘വ്യക്തിയല്ല,രാജ്യമാണ്’ വലുത്, എം എന്‍ വിജയനെ മകന്‍ അനില്‍കുമാര്‍ അനുസ്മരിക്കുന്നു

‘വ്യക്തിയല്ല,രാജ്യമാണ്’ വലുത്, എം എന്‍ വിജയനെ മകന്‍ അനില്‍കുമാര്‍ അനുസ്മരിക്കുന്നു

‘അച്ഛന്‍ വലിയ ഒരഭാവമാണ്-ഞങ്ങള്‍ക്കും രാജ്യത്തിനും..’

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഒരു കാലഘട്ടത്തില്‍ ആശയപരമായ കരുത്ത് പകരുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച പണ്ഡിതനും, എഴുത്തുകാരനും വാഗ്മിയും ആയിരുന്ന പ്രൊഫ. എം. എന്‍ വിജയന്റെ പത്താം ചരമവാര്‍ഷികദിനത്തില്‍ മകന്‍ അനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ്.

ധബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ രാജ്യത്ത് ഫാസിസം എഴുത്തുകാരെയും സാമൂഹ്യപ്രവര്‍ത്തകരെയും പലവിധത്തില്‍ പിടികൂടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തിലാണ് വിജയന്‍ മാഷില്ലാത്ത പത്തുവര്‍ഷം കടന്നു പോകുന്നത്.

കടന്നു പോയ പത്തുവര്‍ഷം ഒരിക്കല്‍ പോലും അച്ഛനെ സ്മരിക്കാതെ കടന്നു പോയിട്ടില്ലെന്ന് മകന്‍ അനില്‍ കുമാര്‍ ഓര്‍ക്കുന്നു. ഏതു പ്രശ്‌നത്തിലും ചാരി നിന്ന് ആശ്വസിക്കാവുന്ന വന്‍ തൂണായിരുന്നു, അച്ഛന്‍. ശിക്ഷയും ശാസനയും ഏറ്റവും ഏറ്റവും കുറച്ച് മാത്രമായിട്ടാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്. എന്നാല്‍ മക്കളുടെ വളര്‍ച്ചയില്‍ തടസ്സമായിട്ടില്ല എന്നത് മാത്രമായിരുന്നു അച്ഛന്റെ അവകാശവാദം -മകന്‍ ഓര്‍ക്കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജനകീയാസൂത്രണം, നാലാംലോകം എന്നീ വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിയെ ശക്തമായി വിമര്‍ശിച്ചിരുന്ന പ്രൊഫ. എം എന്‍ വിജയനെ അവസാന കാലത്ത് സിപിഐഎം ശക്തമായി എതിര്‍ത്തിരുന്നു. ദേശാഭിമാനി ആഴ്ചപതിപ്പിന്റെ പത്രാധിപരായിരുന്ന എം എന്‍ വിജയന്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സ്ഥാനം രാജിവച്ച് പാര്‍ട്ടി നിലപാടുകളെ വിമര്‍ശിച്ചു.

വിജയന്‍ മാഷ് തങ്ങളുടെ ബൗദ്ധിക ഗുരുവാണെന്ന് ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങള്‍ അഭിമാനത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്. 2007 ഒക്ടോബര്‍ 3ന്, പാഠം മാസികയിലെ ലേഖനത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡണ്ട് നല്‍കിയ മാനനഷ്ട കേസിനെ പറ്റി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കവെ ഹൃദയസ്തംഭനം മൂലം പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ നാടകീയമായി അന്ത്യം സംഭവിക്കുകയായിരുന്നു.

ആദ്യ കാലത്ത് പൊതുപ്രവര്‍ത്തന രംഗത്ത് അത്ര സജീവമല്ലാതിരുന്ന വിജയന്‍ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സഹയാത്രികനായിരുന്നു. തുടര്‍ന്ന് ഔദ്യോഗിക ചുമതലകള്‍ ഒഴിവായതിനു ശേഷം അദ്ദേഹം പു.ക.സ.യുമായി അടുത്ത് അതിന്റെ പ്രവര്‍ത്തകനാവുകയും പിന്നീട് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തു. സിപിഐഎമ്മിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐഎം മലപ്പുറം സമ്മേളനത്തിനു മുമ്പ് ആ പാര്‍ട്ടിയില്‍ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ പാഠം മാസികയുടെ പത്രാധിപ ചുമതല കൂടി അദ്ദേഹം ഏറ്റെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ ഏറ്റവും പരമപ്രധാനമായി അംഗീകരിക്കപ്പെടുന്ന അച്ചടക്കം ഒരു പാര്‍ട്ടി അംഗമല്ല എന്നതിനാല്‍ അദ്ദേഹത്തിന് ബാധകമല്ല എന്നു സാങ്കേതികമായി അംഗീകരിക്കാമെങ്കിലും, സിപിഐഎം മലപ്പുറം സമ്മേളനം കഴിയുന്നത് വരെ അദ്ദേഹം ദേശാഭിമാനി വാരികയുടെ പത്രാധിപരായി തുടര്‍ന്നു. സമ്മേളനാനന്തരം അദ്ദേഹം വാരികയുടെ പത്രാധിപ ചുമതല രാജിവക്കുകയും, പാഠം പത്രാധിപ ചുമതല തുടരുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലെ മൂന്നാം പര്‍വ്വത്തിലേക്ക് കടക്കുകയും ചെയ്യുകയായിരുന്നു.

തീ പിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിതീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചുകൊണ്ടിരിക്കും. ചിന്തയുടെ അഗ്നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. പക്ഷെ അതിന്റെ അര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയെന്നോ സ്വയം ഇല്ലാതായിതീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അത് നമുക്ക് പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണ്. ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണര്‍ത്ഥം.  
-പ്രൊഫ. എം.എന്‍. വിജയന്‍

സാഹിത്യത്തെയും ജീവിതത്തെയും ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റേയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത നവീനമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകന്‍ എന്ന് വിളിക്കപ്പെടാന്‍ കാരണം. റീഹിന്റെ ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാല്‍ സിപിഐഎം ഒരു വിപ്ലവ പാര്‍ട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണെന്ന അദ്ദേഹത്തിന്റെ വിലയിരുത്തല്‍ വിവാദത്തിനിടയാക്കി.