‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസി’ന് മെയ്ഡ് ഇന്‍ ഇന്ത്യ സ്പൂഫ്! പാരഡി അതുക്കും മേലെന്ന് കാഴ്ച്ചക്കാര്‍; ഫോര്‍ത്ത് ഗിയറില്‍ വൈറല്‍

April 18, 2017, 1:27 pm
‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസി’ന് മെയ്ഡ് ഇന്‍ ഇന്ത്യ സ്പൂഫ്! പാരഡി അതുക്കും മേലെന്ന് കാഴ്ച്ചക്കാര്‍; ഫോര്‍ത്ത് ഗിയറില്‍ വൈറല്‍
Social Stream

‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്’ സീരിസിലെ എട്ടാം ചിത്രം ‘ഫെയ്റ്റ് ഓഫ് ഫ്യൂരിയസ്’ ആണ് ഇപ്പോള്‍ ബോക്‌സ്ഓഫീസിലെ തരംഗം. ആഗോള ബോക്‌സ് ഓഫീസിലെ ഇനീഷ്യല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഏവരേയും ഞെട്ടിച്ചു. ആദ്യ മൂന്ന് ദിവസങ്ങളില്‍ വാരിയത് 100 മില്യണ്‍ ഡോളര്‍(ഏതാണ്ട് 644 കോടി ഇന്ത്യന്‍ രൂപ).

ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സമാന കുതിപ്പ് നടത്തുകയാണ് ചിത്രത്തിന്റെ മെയ്ഡ് ഇന്‍ ഇന്ത്യ സ്പൂഫ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്’ ഒരുക്കിയാല്‍ എങ്ങനെയിരിക്കും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ഇന്ത്യ’ എന്ന പേരിലുള്ള സ്പൂഫ്.

മാരുതി സെന്നിലും ഓട്ടോറിക്ഷയിലുമാണ് സ്പൂഫിലെ നായകന്‍മാരുടെ പാച്ചില്‍. ഇന്ത്യന്‍ വീഥികളിലൂടെയുള്ള മത്സര ഓട്ടത്തിനിടെ ഇരുവര്‍ക്കും മുമ്പിലെത്തുന്നു സ്ഥിരം തടസ്സങ്ങള്‍. എന്നാല്‍ പശു മുതല്‍ പൊലീസുകാര്‍ വരെയുള്ള എല്ലാ തടസ്സങ്ങളേയും മറികടന്ന് അവര്‍ യാത്ര തുടരുന്നു. ഒന്നിന് മുന്നില്‍ മാത്രമേ അവരുടെ യാത്ര കീഴടങ്ങുന്നുള്ളൂ-ഒരു ഗ്ലാസ് ചായ.

ഇതിനകം 21 ലക്ഷം ആളുകള്‍ സ്പൂഫ് വീഡിയോയുടെ കാഴ്ച്ചക്കാരായി. ഷെയറുകളുടെ എണ്ണം അര ലക്ഷത്തോട് അടുക്കുന്നു. സ്പൂഫ് തകര്‍പ്പനായെന്ന് വിശേഷിപ്പിച്ചാണ് ഒട്ടുമിക്ക യൂസര്‍മാരുടേയും പ്രതികരണം.

അത്യന്തം രസകരം, ഞാനും എന്റെ കുട്ടികളും സ്പൂഫ് പത്ത് തവണ കണ്ടു. ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും മികച്ച പാരഡി.
ഫെയ്‌സ്ബുക്ക് യൂസറുടെ പ്രതികരണം

വൈറലായ സ്പൂഫ് വീഡിയോ കാണാം