പിരിച്ചുവിട്ടത് പോരാതെ അധിക്ഷേപവും; ഭാരത് ഹോസ്പിറ്റലില്‍ സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് നേരെ മാനേജ്‌മെന്റ് സ്റ്റാഫ് അശ്ലീല ആംഗ്യം കാണിച്ചെന്നാരോപണം  

August 7, 2017, 7:31 pm
പിരിച്ചുവിട്ടത് പോരാതെ അധിക്ഷേപവും; ഭാരത് ഹോസ്പിറ്റലില്‍ സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് നേരെ മാനേജ്‌മെന്റ് സ്റ്റാഫ് അശ്ലീല ആംഗ്യം കാണിച്ചെന്നാരോപണം  
Social Stream

കോട്ടയം: ഭാരത് ഹോസ്പിറ്റലില്‍ സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് നേരെ മാനേജ്‌മെന്റ് സ്റ്റാഫ് അശ്ലീം ആംഗ്യം കാണിച്ചെന്ന് ആരോപണം. ഭാരത് ഹോസ്പിറ്റലില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ബാബുവിനെതിരയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

പുറത്താക്കിയ ഒമ്പത് നേഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ നേഴ്‌സുമാര്‍ സമരം നടത്തുന്നതിനിടെ ഇയാള്‍ പാന്റ്‌സിന്റെ സിബ് അഴിച്ചതായാണ് പരാതി. ബാബു നേഴ്‌സുമാര്‍ക്ക് നേരെ കൈ ചൂണ്ടി ആംഗ്യം കാണിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. രൂക്ഷമായ പ്രതികരണങ്ങളാണ് ഇയാള്‍ക്ക് നേരെ ഉണ്ടാകുന്നത്.

കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ സമരം ചെയ്തതിന്റെ പ്രതികാര നടപടിയാണിതെന്ന് നേഴ്‌സുമാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇടപെടണമെന്നാണ് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ ആവശ്യം.