ഒടുവില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ചു; ‘ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ല’ 

September 12, 2017, 10:33 pm
 ഒടുവില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ചു; ‘ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ല’ 
Social Stream
Social Stream
 ഒടുവില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ചു; ‘ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ല’ 

ഒടുവില്‍ ആര്‍എസ്എസ് പ്രഖ്യാപിച്ചു; ‘ട്രോളുകള്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ല’ 

ന്യൂഡല്‍ഹി: ട്രോളുകളെ പ്രോത്സാഹിപ്പിക്കാന്‍ ആര്‍എസ്എസിന് ഇഷ്ടമല്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത്. വയറിനു താഴെ ഇടിക്കുന്നത് പോലെയാണ് ട്രോളുകളെന്നും അങ്ങനെ ആരാണോ ചെയ്യുന്നത് അവരെ പ്രോത്സാഹിപ്പിക്കില്ലെന്നുമാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍. ആര്‍എസ്എസ് അനുകൂല സംഘടനയായ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍.

സംഘപരിവാറിനെയും ബിജെപിയെയും ട്രോളി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന കാലഘട്ടത്തിലാണ് മോഹന്‍ ഭാഗവതിന്റെ ട്രോള്‍ വിരുദ്ധ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. നോട്ട് നിരോധനത്തെ കുറിച്ചും പശു സ്‌നേഹത്തെയും ഒക്കെ ട്രോളി നിരവധി ട്രോളുകളാണ് പുറത്തു വരുന്നത്.

പുതിയ കാലത്തെ രാഷ്ട്രീയ പ്രയോഗത്തെ ആരും ഉപയോഗിക്കാതിരിക്കുന്നതിനു വേണ്ടിയാണ് മോഹന്‍ ഭാഗവതിന്റെ ഈ പ്രതികരണമെന്ന് വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയിലെ ട്രോളുകളാണ് ആര്‍എസ്എസിനെതിരെ വാര്‍ത്തകളാകാറുമുള്ളത്.