ട്രാന്‍ജെന്റേഴ്‌സിനെ അകറ്റിനിര്‍ത്തുന്ന മലയാളി പൊതുബോധം കേള്‍ക്കണം, മകന്‍ മകളും അമ്മ അച്ഛനുമായ കഥ

October 12, 2017, 5:00 pm


ട്രാന്‍ജെന്റേഴ്‌സിനെ അകറ്റിനിര്‍ത്തുന്ന മലയാളി പൊതുബോധം കേള്‍ക്കണം, മകന്‍ മകളും അമ്മ അച്ഛനുമായ കഥ
Social Stream
Social Stream


ട്രാന്‍ജെന്റേഴ്‌സിനെ അകറ്റിനിര്‍ത്തുന്ന മലയാളി പൊതുബോധം കേള്‍ക്കണം, മകന്‍ മകളും അമ്മ അച്ഛനുമായ കഥ

ട്രാന്‍ജെന്റേഴ്‌സിനെ അകറ്റിനിര്‍ത്തുന്ന മലയാളി പൊതുബോധം കേള്‍ക്കണം, മകന്‍ മകളും അമ്മ അച്ഛനുമായ കഥ

ട്രാന്‍ജെന്റെറുകളെ മനുഷ്യരായി കണക്കാക്കാന്‍ ഭൂരിപക്ഷം മലയാളികള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ട്രാന്‍സ്‌ജെന്റെറുകളോടുള്ള പൊതുബോധം മുന്‍ കാലങ്ങളിലേക്കാള്‍ അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സമൂഹത്തിലെ പൊതുമേഖലകളില്‍നിന്ന് ട്രാന്‍ജെന്റെറുകളെ മാറ്റിനിര്‍ത്തുന്ന പ്രവണതക്ക് ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ട്രാന്‍സ്‌ജെന്റെര്‍ എന്നത് മനോരോഗമല്ലെന്നും അവരും സാധാരണ മനുഷ്യരാണെന്നും ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ രണ്ട് മനുഷ്യര്‍.

മകന്‍ മകളായും അമ്മ പുരുഷനായും സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ് ഇവര്‍. കോറി മെയ്‌സണ്‍ എന്നു പേരുള്ള പതിമൂന്നുകാരനായിരുന്ന മകനും അമ്മ എറികാ മെയ്‌സണുമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ലൈംഗികതയില്‍ മാറ്റം വരുത്തിയത്.

തനിക്ക് പതിമൂന്ന് വയസ്സായപ്പോഴാണ് തന്റെയുള്ളില്‍ പെണ്‍മനസ്സാണെന്ന് കോറി മെയ്‌സണ്‍ തിരിച്ചറിയുന്നത്. പുറത്ത് പറയുന്നതില്‍ ആദ്യം പേടിതോന്നിയെങ്കിലും ധൈര്യസമേതം രക്ഷിതാക്കളോട് തനിക്ക് പെണ്ണാകണമെന്ന് കോറി തുറന്ന് പറയുകയായിരുന്നു.

എന്നാല്‍ കാര്യം തുറന്ന് പറഞ്ഞതോട്കൂടി കുടുംബത്തിനുള്ളില്‍ മറ്റൊരു സന്തോഷ വാര്‍ത്തയും കൂടി വന്നു. ഏറെ കാലമായി പുരുഷനാകണമെന്ന് ആഗ്രഹിച്ച അമ്മ എറികാ മെയ്‌സണ്‍ തനിക്ക് ആണാകണമെന്ന തന്റെ താല്‍പര്യം കൂടി പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം പുരുഷനായി മാറിയ എറികാ, എറിക് മെയ്‌സണ്‍ എന്ന പേര് സ്വീകരിച്ചു. സ്ത്രീയായി ജീവിക്കുന്നതും ഗര്‍ഭിണിയാകുന്നതും എന്നും വെറുത്തിരുന്നെന്നും ചെറുപ്പത്തില്‍ കാന്‍സര്‍ വന്നിട്ടെങ്കിലും സ്തനങ്ങള്‍ നീക്കം ചെയ്യണമെന്ന് തോന്നിയിരുന്നതായും ഐറിക് വെളിപ്പെടുത്തി. ഈ തോന്നല്‍ നേരത്തെ തോന്നാത്തിലുള്ള സങ്കടവും എറിക് മാധ്യമങ്ങളോട് പങ്കുവെച്ചു.

കോറിക്ക് തന്റെ ആദ്യമുള്ള ആണ്‍വേഷം കാണുന്നതുതന്നെ ഇഷ്ടമല്ല. പഴയ തന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പെണ്ണായതില്‍ തന്റെ ജീവിതത്തിന് വെളിച്ചം വന്നതായും അവള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മകനും ഭാര്യയും ലിംഗമാറ്റത്തിനുള്ള തീരുമാനം എടുത്തിട്ടും ഭര്‍ത്താവ് ലെസ് ബ്രൗണ്‍ ഒരു തരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഞാന്‍ സ്‌നേഹിച്ചത് എറിക് എന്ന വ്യക്തിയെയാണെന്നും അവള്‍ തന്റെ രൂപത്തില്‍ സംതൃപ്തിയാണെങ്കില്‍ ഞാനും സംതൃപ്തനാണെന്നാണ് ലെസ് പറഞ്ഞത്.