‘പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ല’; ഗവര്‍ണര്‍ക്കെതിരെ ബിജെപി; സമീപിച്ചത് പിണറായിയില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതിനാല്‍

May 13, 2017, 5:19 pm
‘പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ല’; ഗവര്‍ണര്‍ക്കെതിരെ ബിജെപി; സമീപിച്ചത് പിണറായിയില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതിനാല്‍
Social Stream

തിരുവനന്തപുരം: പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ബിജെപിക്ക് ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് എംടി രമേശ്. ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് ബിജെപി നേതൃത്വം രംഗത്തെത്തിയത്. ഗവര്‍ണറെ സമീപിച്ചത് പിണറായി വിജയനില്‍ നിന്ന് നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ്. അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് വിലാസം അറിയാത്തതിനാല്‍ അല്ലെന്നും എംടി രമേശ് പറയുന്നത്. കണ്ണൂര്‍ കൊലപാതകത്തില്‍ ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയ ഗവര്‍ണറുടെ നടപടിയാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംടി രമേശ് ഗവര്‍ണറുടെ സമീപനത്തെ വിമര്‍ശിച്ചത്.

പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവർണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി പരാതി നൽകിയത്. ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്. അത് ചെയ്യാൻ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കണ്ണൂര്‍ കൊലപാതകത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടിരുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നിര്‍ദേശവും നല്‍കി. അക്രമം തടയണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയും പി സദാശിവം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.