വാര്‍ത്താവായനക്കിടെ ദിവാസ്വപ്‌നം കണ്ട അവതാരകയ്ക്ക് പറ്റിയത്; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘എക്‌സ്പ്രഷന്‍’ 

April 10, 2017, 6:05 pm
വാര്‍ത്താവായനക്കിടെ ദിവാസ്വപ്‌നം കണ്ട അവതാരകയ്ക്ക് പറ്റിയത്; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘എക്‌സ്പ്രഷന്‍’ 
Social Stream

കഴിഞ്ഞ ദിവസം ഓസ്ട്രലിയന്‍ ചാനലായ എബിസി 24ലെ അവതാരകക്ക് വാര്‍ത്താവായനക്കിടെ പറ്റിയ അബദ്ധമാണിപ്പോള്‍ സോഷ്യല്‍ മീഡിയിയയില്‍ തരംഗമായിരിക്കുന്നത്.

വാര്‍ത്താ വായനക്കിടെ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ അവതാരകര്‍ മെയ്ക്കപ്പ് ശരിയാക്കുന്നതും സംസാരിക്കുന്നതുമെല്ലാം പലപ്പോഴും ലൈവില്‍ കയറാറുണ്ട്. എബിസി24 ലെ അവതാരക നടാഷ എക്‌സെല്‍ബിക്ക് സംഭവിച്ചതും ഇതുപോലൊരു അബദ്ധമാണ്.

സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് കാണിക്കുന്നതിനിടയില്‍ പേന നോക്കിയിരുന്ന നടാഷ റിപ്പോര്‍ട്ട് തീര്‍ന്നത് അറിഞ്ഞില്ല. പെട്ടന്ന് സംഭവം തിരിച്ചറിഞ്ഞ നടാഷ പെട്ടന്ന് വായന പുനരാരംഭിക്കുകയായിരുന്നു. അബദ്ധം പറ്റിയെന്ന് മനസിലായ നടാഷയുടെ റിയാക്ഷനായിരുന്നു വീഡിയോയെ ട്രെന്റാക്കിയത്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ നടാഷയുടെ വീഡിയോ 84000 പേരാണ് ഇതുവരെ കണ്ടത്.

ഇതാദ്യമായല്ല നടാഷക്ക് വാര്‍ത്താവായനക്കിടെ അബദ്ധം പറ്റുന്നത്. 2013 ല്‍ ഗൗരവമേറിയ ഒരു വാര്‍ത്ത വായിക്കുന്നതിനിടെ ചിരിച്ചതിന് നടാഷക്ക് മാപ്പുപറയേണ്ടി വന്നിരുന്നു.