‘വനിതാ നഴ്സുമാരെ രാത്രി ജോലിക്ക് നിയോഗിക്കുന്ന ആശുപത്രികള്‍ക്ക് നിയമം അറിയുമോ?’; സാധുത ചൂണ്ടിക്കാട്ടി യുഎന്‍എ വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്

August 9, 2017, 9:19 am
‘വനിതാ നഴ്സുമാരെ രാത്രി ജോലിക്ക് നിയോഗിക്കുന്ന ആശുപത്രികള്‍ക്ക് നിയമം അറിയുമോ?’; സാധുത ചൂണ്ടിക്കാട്ടി യുഎന്‍എ വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്
Social Stream
Social Stream
‘വനിതാ നഴ്സുമാരെ രാത്രി ജോലിക്ക് നിയോഗിക്കുന്ന ആശുപത്രികള്‍ക്ക് നിയമം അറിയുമോ?’; സാധുത ചൂണ്ടിക്കാട്ടി യുഎന്‍എ വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്

‘വനിതാ നഴ്സുമാരെ രാത്രി ജോലിക്ക് നിയോഗിക്കുന്ന ആശുപത്രികള്‍ക്ക് നിയമം അറിയുമോ?’; സാധുത ചൂണ്ടിക്കാട്ടി യുഎന്‍എ വൈസ് പ്രസിഡന്റിന്റെ പോസ്റ്റ്

കേരളത്തിലെ ആശുപത്രികളിൽ രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ നിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് യൂണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. 1960ലെ കേരളം ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്ഷൻ 20 അനുസരിച്ചു രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ രാത്രി നിയമിക്കാന്‍ അനുവാദമില്ലെന്നത് വെളിപ്പെടുത്തി യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഫെയ്സ്ഹബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

സമരത്തിന് മുന്നിട്ടിറങ്ങുമെന്ന പേടിയില്‍ ആണ്‍ നഴ്‌സുമാരെ നിയമിക്കാതെ വനിതകളെ ചൂഷണം ചെയ്യുന്ന മാനേജ്‌മെന്റ് നടപടികളിലെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. 2005 മുതല്‍ 2007 വരെ ലഭിച്ച താത്കാലികമായി ലഭിച്ച ഇളവിന്റെ മറവിലാണ് വനിതാനഴ്‌സുമാരെ ആശുപത്രികളില്‍ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. 2007ൽ വി എസ് അച്യുതാനന്ദൻ സർക്കാരും 2011ൽ ഉമ്മൻ ചാണ്ടി സർക്കാരും ആശുപത്രികളെ ഒഴിവാക്കണം എന്ന നിങ്ങളുടെ അപേക്ഷ നിരസിച്ച സാഹചര്യത്തിൽ പിണറായി വിജയൻ സര്‍ക്കാര്‍ അത് അനുവദിച്ച് തരുമെന്ന് പ്രതീക്ഷിക്കേണ്ട എന്നും കുറിപ്പില്‍ പറയുന്നു

സിബി മുകേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്-

കേരളത്തിലെ ആശുപത്രികളിൽ രാത്രി ഡ്യൂട്ടിക്ക് സ്ത്രീകൾ ആയ നഴ്സുമാരെ നിയോഗിക്കാൻ പാടില്ല എന്ന് നിയമം ഉള്ള കാര്യം ആശുപത്രി മുതലാളിമാർക്ക് അറിയില്ലേ........

1960ലെ കേരളം ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്ഷൻ 20 അനുസരിച്ചു രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ രാത്രി നിയമിക്കാൻ പാടില്ല എന്ന് നിയമം ഉള്ള കാര്യം നിങ്ങൾ മറന്ന് പോയോ

2005ൽ ആശുപത്രികളെ അതിൽ നിന്നും ഒഴുവാക്കി എന്ന് ഞങ്ങൾ വിശ്വസിച്ചു എന്ന് കരുതിയോ... അന്ന് ഒഴുവാക്കിയത് രണ്ടു വർഷത്തേക്ക് ആയിരുന്നു എന്ന് ഞങ്ങൾ അറിയില്ല എന്ന് കരുതിയോ...

2007ൽ വി എസ് അച്യുതാനന്ദൻ സർക്കാരും 2011ൽ ഉമ്മൻ ചാണ്ടി സർക്കാരും ആശുപത്രികളെ ഒഴിവാക്കണം എന്ന നിങ്ങളുടെ അപേക്ഷ നിരസിച്ച സാഹചര്യത്തിൽ പിണറായി വിജയൻ സർക്കർ നിങ്ങൾക്ക് ആശുപത്രികളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിത്തരും എന്ന് വിശ്വസിക്കുന്ന നിങ്ങൾ മൂഢൻമാരുടെ സ്വർഗത്തിൽ ആണ്....

അപ്പോ പറഞ്ഞു വന്നത് രാത്രി ഡ്യൂട്ടിക്ക് സ്ത്രീകൾ ആയ നഴ്സുമാരെ നിയോഗിക്കാൻ അവകാശം ഇല്ല എന്ന് അത് മാത്രം അല്ല അങ്ങനെ രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ നിയോഗിക്കുന്നത് നിയമ വിരുദ്ധവും ആണ് ....

പ്രതികാര നടപടികൾ എടുക്കുന്ന മാനേജ്മെന്റുകൾ രാത്രി ഡ്യൂട്ടിക്ക് ആവശ്യമായ ആൺ നഴ്സുമാരെ നിയമിച്ചിട്ടു മതി നടപടി അല്ലേൽ നിങ്ങളുടെ ആശുപത്രികളിൽ രാത്രി രോഗികളെ നോക്കാൻ നഴ്സുമാർ ഉണ്ടാകില്ല

മെയിൽ നഴ്സുമാർ ഇല്ലാത്ത മാനേജ്മെന്റുകൾ ഉടനടി ആവശ്യത്തിന് മെയിൽ നഴ്സുമാരെ ഉടൻ നിയമിച്ചോ ഇല്ലെങ്കിൽ ചിലപ്പോ പണി ആകും

ഇത് കേട്ട പാതി കേൾക്കാത്ത പാതി ഓടി കോടതിയിൽ പോകണ്ട പോയിട്ട് കാര്യം ഇല്ല ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്ൽ ഭേദഗതി വരുത്താൻ സർക്കാരിന് മാത്രമേ അധികാരം ഉള്ളു. ഇപ്പൊ ഭരിക്കുന്നത് തൊഴിലാളി വർഗ സർക്കാർ ആയതുകൊണ്ട് തന്നെ ആ പ്രതീക്ഷയും വേണ്ട...

ഇനി 2011ൽ സുപ്രിം കോടതി ബാംഗ്ളൂർ കേസിൽ ആശുപത്രിയെ ഇൻഡസ്ടറി അല്ല എന്ന് പറഞ്ഞത് ആണ് പറയാൻ പോകുന്നത് എങ്കിൽ അതും നടപ്പില്ല കേരളത്തിൽ ആശുപത്രികൾ ലേബർ വകുപ്പിന്റെ കീഴിൽ ആണ് അന്ന് അതും സുപ്രിം കോടതി QMPA യോട് പറഞ്ഞത് ഓർക്കുമല്ലോ അതായത് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ സ്വകര്യ ആശുപത്രികൾ പെടും എന്ന്

ദാ ദിങ്ങനാണ് നിയമം പറയുന്നത്..
Kerala Shops and Commercial Establishment Act 1960; Section 20 : Prohibition of employment of women and persons below 17 years during night. No women or any person who has not attained the age of 17 shall be required or allowed to work whether as an employ or otherwise in any establishments before 6am or after 7pm.

അപ്പോ എങ്ങനാ കാര്യങ്ങൾ നിങ്ങൾ നിയമം പറയാൻ ആണ് ഭാവം എങ്കിൽ ഞങ്ങളും നിയമം പറയും