‘ജയിലിലേക്കുള്ള കൂട്ടതീര്‍ത്ഥയാത്ര ഭീതികൊണ്ടുള്ള വ്യഗ്രതയില്‍’; താരങ്ങള്‍ അങ്കലാപ്പിലാണെന്ന് ദീദീ ദാമോദരന്‍  

September 9, 2017, 6:44 pm
‘ജയിലിലേക്കുള്ള കൂട്ടതീര്‍ത്ഥയാത്ര ഭീതികൊണ്ടുള്ള വ്യഗ്രതയില്‍’; താരങ്ങള്‍ അങ്കലാപ്പിലാണെന്ന് ദീദീ ദാമോദരന്‍  
Social Stream

കുറ്റാരോപിനായ നടന് പിന്തുണയര്‍പ്പിച്ചുകൊണ്ടുള്ള ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ട സന്ദര്‍ശനം ഭീതിയില്‍ നിന്നുള്ള വ്യഗ്രതകൊണ്ടാണെന്ന് വിമന്‍ കലക്ടീവ് ഇന്‍ സിനിമാ ഭാരവാഹിയും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍.

ഈ കൂട്ടതീര്‍ത്ഥയാത്രയില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് ദീദി ദോമാദരന്‍ പറഞ്ഞു . ഇതു തന്നെയാണവര്‍ പിന്നിട്ട 89 വര്‍ഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്. ഈ തിരുത്ത് നാളെ ആര്‍ക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ട യാത്രയുടെ ഉള്ളടക്കം അതു മാത്രമാണ്. അതെങ്ങിനെ അവരെ അങ്കലാപ്പിലാക്കാതിരിക്കുമെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം.

ദീദി ദാമോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

#അവൾക്കൊപ്പം..

കുറ്റാരോപിതനുള്ള പിൻതുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല . അതു തന്നെയാണവർ പിന്നിട്ട 89 വർഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്. അത് നിർവ്വഹിച്ചു കൊടുക്കുന്ന പണി മാത്രമായിരുന്നു സ്ത്രീകൾക്ക് .

ഇപ്പോഴുണ്ടായ വ്യത്യാസം ചരിത്രപരമാണ് .അത് ആക്രമിക്കപ്പെട്ട പെൺകുട്ടി പരാതിപ്പെട്ടു എന്നതാണ്. അവൾക്കൊപ്പം നിൽക്കാൻ ഒരു പെൺകുട്ട് ഉണ്ടായി എന്നതാണ്. പതിവുകൾ തെറ്റിച്ചു കൊണ്ട് അധികാരികൾ മൂകരും ബധിരരും അല്ലെന്ന് സാക്ഷ്യപ്പെട്ടുത്തി എന്നതാണ്.അത് നാമിന്നോളം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ്. ഈ തിരുത്ത് നാളെ ആർക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ട യാത്രയുടെ ഉള്ളടക്കം അതു മാത്രമാണ്. ഈ തിരുത്ത് അവരുടെ ധാർഷ്ട്യത്തിനേറ്റ (ചെറുതെങ്കിലുമായ) ആഘാതമാണ് . ഹൃദയത്തിലുണ്ടായ (മാരകമല്ലാത്തതെങ്കിലും) ഒരു സുഷിരമാണ് . അതെങ്ങിനെ അവരെ അങ്കലാപ്പിലാക്കാതിരിക്കും.