‘ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാന്‍’; അടൂരിനെയും സക്കറിയെയും തള്ളി എന്‍എസ് മാധവന്‍  

July 17, 2017, 3:37 pm
‘ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാന്‍’; അടൂരിനെയും സക്കറിയെയും തള്ളി എന്‍എസ് മാധവന്‍  
Social Stream
Social Stream
‘ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാന്‍’; അടൂരിനെയും സക്കറിയെയും തള്ളി എന്‍എസ് മാധവന്‍  

‘ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാന്‍’; അടൂരിനെയും സക്കറിയെയും തള്ളി എന്‍എസ് മാധവന്‍  

നടിയെ ആക്രമിച്ച കേസില്‍ ജയിലായ നടന്‍ ദിലീപിന് പിന്തുണച്ചെത്തിയ അടൂര്‍ ഗോപാലകൃഷ്ണനെയും എഴുത്തുകാരന്‍ സക്കറിയെയും തള്ളി എന്‍എസ് മാധവന്‍. ദിലീപിന്റെ കേസിലെ ജനപ്രതികരണം ഐസ്‌ക്രീം, സോളാര്‍ കേസുകളിലേതിന് സമാനമാണെന്ന് എഴുത്തുകാരന്‍ പറഞ്ഞു.

ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ അസ്വാഭാവികതയുണ്ട്. ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറച്ചുവെയ്ക്കാനുനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടി.

എന്‍എസ് മാധവന്റെ ട്വീറ്റ്

ഐസ്‌ക്രീം, സോളാര്‍ തുടങ്ങി വമ്പന്മാര്‍ സംശയിക്കപ്പെട്ട കേസുകളില്‍ കണ്ട ജനരോഷവും പരദു:ഖഹര്‍ഷവും മാത്രമേ ദിലീപിന്റെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ. അസ്വാഭാവികമായിട്ടുള്ളത് കഴിഞ്ഞ 2 ദിവസമായി ശിക്ഷിക്കുന്നത് വരെ ദിലീപ് കുറ്റക്കാരനല്ല എന്ന സോഷ്യല്‍ മീഡിയയിലും പുറത്തും നടക്കുന്ന ശക്തമായ പ്രചരണമാണ്. ആര്‍ക്കാണിത് അറിയാത്തത്? ഇപ്പോള്‍ ഈ ന്യായബോധം ഉണരുന്നത് പ്രതിയെ സഹായിക്കാനും ഹീനകൃത്യം മറപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമാക്കുകയേയുള്ളൂ.