സുധീരന്‍ വീട് മാറട്ടെ, അവിടെനിന്നും മദ്യശാല മാറ്റരുതെന്ന് എന്‍.എസ് മാധവന്‍; ‘എക്‌സൈസ് നിയമങ്ങളില്‍ സുധീരന്റെ വീടില്ല’

April 16, 2017, 8:35 pm


സുധീരന്‍ വീട് മാറട്ടെ, അവിടെനിന്നും മദ്യശാല മാറ്റരുതെന്ന് എന്‍.എസ് മാധവന്‍; ‘എക്‌സൈസ് നിയമങ്ങളില്‍ സുധീരന്റെ വീടില്ല’
Social Stream
Social Stream


സുധീരന്‍ വീട് മാറട്ടെ, അവിടെനിന്നും മദ്യശാല മാറ്റരുതെന്ന് എന്‍.എസ് മാധവന്‍; ‘എക്‌സൈസ് നിയമങ്ങളില്‍ സുധീരന്റെ വീടില്ല’

സുധീരന്‍ വീട് മാറട്ടെ, അവിടെനിന്നും മദ്യശാല മാറ്റരുതെന്ന് എന്‍.എസ് മാധവന്‍; ‘എക്‌സൈസ് നിയമങ്ങളില്‍ സുധീരന്റെ വീടില്ല’

സ്വന്തം വീടിനടുത്ത് മദ്യശാല വരുന്നതിനെതിരെ സമരം നടത്തുന്ന കെപിസിസിയുടെ മുന്‍ പ്രസിഡന്റ് വി.എം സുധീരനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. എക്‌സൈസ് നിയമങ്ങളില്‍ വിദ്യാലയങ്ങളുണ്ട്, ആരാധനാലയങ്ങളുമുണ്ട്. പക്ഷേ സുധീരന്റെ വീടില്ല. അദ്ദേഹം വീട് മാറട്ടെയെന്നും ഷോപ്പ് മാറ്റരുതെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.

ഇക്വല്‍ ബി ഫോര്‍ ലോ എന്ന ഹാഷ് ടാഗിട്ടാണ് എന്‍.എസ് മാധവന്റെ പ്രതികരണം. ഇതിനെ അനുകൂലിച്ച് നിരവധി പേരും എത്തിയിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഐഎം അനുഭാവിയുമായ എന്‍. മാധവന്‍ കുട്ടിയും സുധീരന്‍ വീടുമാറുക, ഉത്തരവാദിത്വത്തോടെ മദ്യപിക്കുന്നവര്‍ സംഘടിക്കുക എന്നാവശ്യപ്പെട്ടിട്ടുണ്ട്.

പേരൂര്‍ക്കടയിലെ മദ്യവില്‍പ്പനശാലയാണ് സുധീരന്റെ വീടിന് അടുത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്. തിരുവനന്തപുരം ഗൗരീശപട്ടം ക്ഷേത്രത്തിന് അടുത്തെ സുധീരന്റെ വീടിന് സമീപത്തേക്കാണ് മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നത്. സുധീരന്റെ വീട്ടില്‍ നിന്നും 150 മീറ്റര്‍ ദൂരമേയുളളു ഇതിന്. മറ്റൊരിടത്തും സ്ഥലം കിട്ടാതെ വന്നതോടെയാണ് ഗൗരീശപട്ടത്തെ മഹാദേവ ക്ഷേത്രത്തിനും അവിടെയുളള ഒരു കോളനിക്ക് സമീപത്തെ ബണ്ട് റോഡിനരികിലേക്കും മദ്യവില്‍പ്പന കേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് സ്ഥലം കണ്ടെത്തുന്നത്.

പേരൂര്‍ക്കടയിലെ മദ്യവില്‍പ്പനകേന്ദ്രം ഇങ്ങോട്ട് മാറ്റി സ്ഥാപിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസില്‍ അപേക്ഷ നല്‍കി. എക്സൈസിന്റെ അനുമതി കിട്ടിയാല്‍ ഇങ്ങോട്ടേക്ക് മദ്യവില്‍പ്പന കേന്ദ്രം മാറ്റുമെന്നാണ് വിവരങ്ങള്‍. അതിനിടെയാണ് തന്റെ വീടിന് സമീപം വരുന്ന മദ്യശാലയ്‌ക്കെതിരെ സുധീരന്‍ സമീപവാസികളെയും കൂട്ടി സമരത്തിനിറങ്ങിയത്.

ഇതിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മ നടത്തുകയും ചെയ്തു. തുടര്‍ന്ന് മദ്യശാല ഗൗരിശപട്ടത്ത് സ്ഥാപിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. മദ്യത്തിനെതിരെയും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിനെതിരെയും കര്‍ശന നിലപാട് എടുത്ത സുധീരന്റെ വീടിന് സമീപത്ത് തന്നെ മദ്യവില്‍പ്പനശാല സ്ഥാപിക്കാനുളള തീരുമാനത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.