‘അമ്പട ശശി തരൂരേ’ന്ന് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയും; ‘ഫരാഗോ’ തെരഞ്ഞെത്തിയവരെ കണ്ട് അന്തംവിട്ടുപോയി; എല്ലാം പറഞ്ഞൊരു ട്വീറ്റും  

May 12, 2017, 1:16 pm
‘അമ്പട ശശി തരൂരേ’ന്ന് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയും; ‘ഫരാഗോ’ തെരഞ്ഞെത്തിയവരെ കണ്ട് അന്തംവിട്ടുപോയി; എല്ലാം പറഞ്ഞൊരു ട്വീറ്റും   
Social Stream

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തനിക്കെതിരായ ആരോപണത്തിന് മറുപടി പറഞ്ഞുകൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ട്വീറ്റ് കണ്ട് സധാരണക്കാര്‍ മാത്രമല്ല, ഓക്‌സ്‌ഫോര്‍ഡ് വരെ ഞെട്ടി. അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലാണ് തരൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ആരോപണത്തെ പരുഷമായി വിമര്‍ശിച്ചാണ് തരൂര്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്.

തരൂരിന്റെ പ്രതികരണമല്ല, മറിച്ച് അദ്ദേഹത്തിന്റെ ഭാഷയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. ആര്‍ക്കും അത്ര പെട്ടെന്ന് മനസ്സിലാക്കാവുന്നതിന് അപ്പുറത്തുള്ള കടുകട്ടി ഇംഗ്ലീഷ് വാക്കുകളായിരുന്നു തരൂറിന്റെ ട്വീറ്റ് സോഷ്യല്‍മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചത്. മിക്ക ആളുകളും അറിയാത്ത വാക്കുകളുടെ അര്‍ഥം തേടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. ട്വീറ്റിലെ 'ഫരാഗോ' എന്ന വാക്കാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് ഓക്സ്ഫോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡിക്ഷ്ണറിയെ സമീപിച്ചവരുടെ എണ്ണം കണ്ട് ഓക്സ്ഫോര്‍ഡ് അധികൃതര്‍ തന്നെ ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍.

തരൂരിന്റെ ട്വീറ്റ്:

ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നെല്ലാമാണ് ‘ഫരാഗോയുടെ അര്‍ത്ഥം. ‘ഫരാഗോ’യുടെ അര്‍ത്ഥം അന്വേഷിച്ച് ഓക്സ്ഫോര്‍ഡിലെത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസം വന്‍തോതില്‍ വര്‍ധിച്ചുവെന്നും തന്റെ ഒരു ട്വീറ്റില്‍ ശശി തരൂര്‍ ഈ വാക്ക് ഉപയോഗിച്ചതിന് ശേഷമാണ് ഇതുണ്ടായതെന്നുമാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി ട്വീറ്റ് ചെയ്തത്.

ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ട്വീറ്റ്:

സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ലീലഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ റിപ്പബ്ലിക് ടി.വി പുറത്ത് വിട്ട ഫോണ്‍സംഭാഷണങ്ങളില്‍ ശശിതരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.