പെെനാപ്പിള്‍ പാട്ടുകാരനെ നേടി യുഎന്‍ അംഗീകാരം; സുസ്ഥിര വികസന ക്യാംപയിനുവേണ്ടി പാട്ടെഴുതിയത് പികാടാരോ

July 13, 2017, 5:51 pm
പെെനാപ്പിള്‍ പാട്ടുകാരനെ നേടി യുഎന്‍ അംഗീകാരം; സുസ്ഥിര വികസന ക്യാംപയിനുവേണ്ടി പാട്ടെഴുതിയത് പികാടാരോ
Social Stream

മുന്നേ മൂന്നു വാക്കുകള്‍ കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ പെന്‍ പൈനാപ്പിള്‍ ഗാനത്തിന്‍റെ പാട്ടുകാരന്‍ പികാടാരോ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ക്യാമ്പയിനു വേണ്ടി പുതിയ പാട്ടെഴുതി. കഴിഞ്ഞ വര്‍ഷം യൂട്യൂബിലൂടെ പെന്‍ പെെനാപ്പിള്‍ പാട്ട് നിരവധിപേര്‍ കണ്ടത് വന്‍ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് കോടിക്കണക്കിനാളുകള്‍ കണ്ട ഹിറ്റ് ഗാനത്തിന്‍റെ രചയിതാവിനെ തേടി ഐക്യരാഷ്ട്ര സഭ എത്തുന്നത്. ജാപ്പനീസ് ഗായകനും പാട്ടെഴുത്തുകാരനുമാണ് പികോടാരോ

ന്യൂയോര്‍ക്കിലെത്തിയ പികാടാരോ ഐക്യ രാഷ്ട്രസഭയുടെ ക്യാമ്പയിനു വേണ്ടി തന്നലാവുന്ന വിധം സഹായം നല്‍കാമെന്നും വാഗ്ധാനം നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ പാട്ടെഴുതാനായി തന്നെ തെരഞ്ഞെടുത്തു എന്ന വിവരം പികോടാരോയ്ക്ക് വിശ്വാസിക്കാന്‍ സാധിച്ചിരുന്നില്ല. ദാരിദ്ര്യ നിര്‍മ്മാര്‍ജനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയ്‌ക്കെതിരായുള്ള ക്യംപയിനായാണ് പികാടാരോ യുഎന്നിനും വേണ്ടി പാട്ട് എഴുതിയത്. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള പികാടാരോയുടെ പെന്‍ പെെനാപ്പിള്‍ ഗാനം 87 കോടിയിലധികംആളുകളാണ് കണ്ടത്. യൂട്യൂബിലൂടെ ആളുകള്‍ പാട്ടുകേള്‍ക്കാന്‍ ഇരച്ചു കയറിയതോടെ ഗാനം ഗിന്നസ് റെക്കോര്‍ഡിട്ടിരുന്നു.

പാടുന്നതിനൊപ്പം ഉഗ്രന്‍ ടാരോ ഉഗ്രന്‍ സ്റ്റെപ്പുകളും ഇടുന്നുണ്ട് ഗായകന്‍. പ്പാപ്(PPAP) എന്നാണ് ഗാനത്തിന് ജാപ്പനീസ് കൗമാരക്കാര്‍ നല്‍കിയിരുന്ന ചെല്ലപ്പേര്. ഗാനത്തെ കൗമാരക്കാരും യുവാക്കളും അനുകരിക്കാന്‍ ആരംഭിച്ചതോടെ ഗാനത്തിന്റെ നിരവധി പതിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു.