‘കേരളത്തില്‍ ഏതുതരം ഭക്ഷണം കഴിക്കുന്നതിനും വിലക്കില്ല’; ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ കണ്ണന്താനത്തിന് മുഖ്യമന്ത്രിയുടെ മറുപടി 

September 9, 2017, 5:00 pm
‘കേരളത്തില്‍ ഏതുതരം ഭക്ഷണം കഴിക്കുന്നതിനും വിലക്കില്ല’; ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ കണ്ണന്താനത്തിന് മുഖ്യമന്ത്രിയുടെ മറുപടി 
Social Stream

ഏതുതരം ഭക്ഷണം കഴിക്കുന്നതിനും വിദേശികള്‍ക്കോ നാട്ടുകാര്‍ക്കോ കേരളത്തില്‍ വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഫ് വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായത്തില്‍ പുതുതായി കേന്ദ്രമന്ത്രി സഭയിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം മലക്കം മറിയുന്നതിനിടയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

ഒാണ സദ്യയില്‍ കേരളീയര്‍ പിന്തുടരുന്ന പ്രോദേശിക വൈവിദ്ധ്യവും സാംസ്‌കാരികത്തനിമയും ചുണ്ടിക്കാണിച്ചായിരുന്നു ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്‌ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകില്ലെന്ന് ഔദ്യോഗിക ഫെയ്സ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാം. നമ്മുടെ നാടിന്റെ ആ സാംസ്‌കാരിക സവിശേഷത കാത്തു സൂക്ഷിക്കാം എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.