‘കത്തിക്കയറിയ വിവാഹ ഫോട്ടോഷൂട്ട്’; ഫോട്ടോയ്ക്ക് മിഴിവേകാന്‍ വധുവിന്റെ ഗൗണിന് തീ കൊളുത്തി

May 19, 2017, 4:39 pm
‘കത്തിക്കയറിയ വിവാഹ ഫോട്ടോഷൂട്ട്’; ഫോട്ടോയ്ക്ക് മിഴിവേകാന്‍  വധുവിന്റെ ഗൗണിന്  തീ കൊളുത്തി
Social Stream
Social Stream
‘കത്തിക്കയറിയ വിവാഹ ഫോട്ടോഷൂട്ട്’; ഫോട്ടോയ്ക്ക് മിഴിവേകാന്‍  വധുവിന്റെ ഗൗണിന്  തീ കൊളുത്തി

‘കത്തിക്കയറിയ വിവാഹ ഫോട്ടോഷൂട്ട്’; ഫോട്ടോയ്ക്ക് മിഴിവേകാന്‍ വധുവിന്റെ ഗൗണിന് തീ കൊളുത്തി

വിവാഹ ആല്‍ബത്തില്‍ വ്യത്യസ്തകൊണ്ടുവരാന്‍ പുതിയ വഴികള്‍ തേടുന്നവരാണ് പുതിയ തലമുറ. വിവാഹ ഫോട്ടോകളുടെ പൂര്‍ണതയ്ക്കുവേണ്ടി ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന എന്ത് സാഹസത്തിനും നവദമ്പതികളും തയ്യാര്‍, ചിലവൊരു പ്രശ്‌നമേയല്ല. എന്നാല്‍, വിവാഹചിത്രത്തിനു മിഴിവേകാനായി വധുവിന്റെ ഗൗണിന് തീ കൊളുത്തിയാലോ? വൈവിധ്യത്തിനുവേണ്ടി അപകടം വിളിച്ചുവരുത്തുന്ന ന്യൂജന്‍ വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ചൈനയിലാണ് സംഭവം നടന്നത്. പുഴയുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ വ്യത്യസ്തതയ്ക്കുവേണ്ടി വധുവിന്റെ ഗൗണില്‍ തീ കൊളുത്തിയത്. പുഴയോരത്ത് ശക്തമായ കാറ്റുണ്ടായതിനാല്‍ നിമിഷങ്ങള്‍ കൊണ്ട് വസ്ത്രത്തിലേക്ക് തീജ്വാലകള്‍ ആളിപ്പടരുകയായിരുന്നു. ഫോട്ടോഗ്രാഫറുടെ സഹായി അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വധു പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിവാഹ ഷൂട്ടിങ്ങിന്റെ വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. ഇവരില്‍ പലരും ഫോട്ടോഗ്രാഫറുടെ ഈ 'സാഹസികത'യെ നിശിതമായി വിമര്‍ശിക്കാനും മറന്നിട്ടില്ല.