ഇന്ത്യയാകെ അന്വേഷിച്ച പ്രധാനമന്ത്രിയുടെ അപരന്‍ ഒരു മലയാളിയാണ്; അപരനെ ചൊല്ലി ട്വിറ്ററില്‍ വിവാദം 

July 13, 2017, 8:17 pm
ഇന്ത്യയാകെ അന്വേഷിച്ച പ്രധാനമന്ത്രിയുടെ അപരന്‍ ഒരു മലയാളിയാണ്; അപരനെ ചൊല്ലി ട്വിറ്ററില്‍ വിവാദം 
Social Stream

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപരനെ കുറിച്ചാണ്. ഇന്ന് ട്വിറ്ററിലെയും മറ്റ് മീഡിയയങ്ങളിലെയും ചര്‍ച്ചയും ഈ അപരനെ കുറിച്ചാണ്. കാരണം ഈ ചിത്രം ഉപയോഗിച്ച് ആള്‍ ഇന്ത്യ ബാക്‌ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്‌നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോഡി ചിത്രം എടുക്കുന്നതായി കാണിച്ചാണ് ട്വീറ്റ് ചെയ്തത്. ഇതിനെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നത്. ഇത് ശരിയല്ലെന്നും ശരിയാണെന്നും വാദമുയര്‍ന്നു. അപ്പോഴാണ് ഈ അപരന്‍ ശരിക്കും ആരെന്ന ചോദ്യമുയര്‍ന്നത്.

ഇന്ത്യയൊന്നാകെ ശ്രദ്ധിച്ച മോഡിയുടെ അപരന്‍ ഒരു മലയാളിയാണ്. പയ്യന്നൂരുകാരന്‍ രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയ അപരനെ വൈറലാക്കുമ്പോള്‍ രാമചന്ദ്രന്‍ ഇപ്പോള്‍ ബംഗളൂരുവിലാണ്. കുട്ടികളും മറ്റുള്ളവരും എവിടെ കണ്ടാലും സെല്‍ഫിയെടുത്ത് തുടങ്ങിയപ്പോഴാണ് മോഡിയുടെ സാമ്യമുണ്ടെന്ന് മനസ്സിലാക്കിയതെന്ന് രാമചന്ദ്രന്‍ പറയുന്നു. ബിജെപിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോഡിയോട് തനിക്ക് വലിയ താല്‍പര്യമാണെന്നും രാമചന്ദ്രന്‍ പറഞ്ഞു.

ആള്‍ ഇന്ത്യ ബാക്‌ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പ് ഈ ചിത്രത്തിനോടൊപ്പം സ്‌നാപ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ആപ്പില്‍ മോഡി ചിത്രം എടുക്കുന്നത് വിവാദമായതോടെ നരേന്ദ്രമോഡിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രതികരിച്ചു. ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണെന്നാണ് മോഡിയുടെ പ്രതികരണം.