മോഡിയുടെ മന്ത്രിമാര്‍ ‘പുഷ് അപ്പ്’ യജ്ഞത്തില്‍; ഊര്‍ജ്ജത്തിന് ‘റോക്കി’ ഗാനവും; ഫിറ്റ്‌നസ് ഗോളിന് ആഹ്വാനം ചെയ്ത് ട്വിറ്റര്‍ ലോകം

April 20, 2017, 10:28 am
മോഡിയുടെ മന്ത്രിമാര്‍ ‘പുഷ് അപ്പ്’ യജ്ഞത്തില്‍; ഊര്‍ജ്ജത്തിന് ‘റോക്കി’ ഗാനവും; ഫിറ്റ്‌നസ് ഗോളിന് ആഹ്വാനം ചെയ്ത് ട്വിറ്റര്‍ ലോകം
Social Stream

കേന്ദ്രമന്ത്രിസഭയിലെ സഹപ്രവര്‍ത്തകരന്‍ രാജവര്‍ധന്‍ സിങ് റാത്തോര്‍ ജിമ്മില്‍ പുഷ് അപ്പ് എടുക്കുന്നതിന്റെ വീഡിയോ കിരണ്‍ റിജിജു കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ക്ലാസിക് ചിത്രം റോക്കി ബ്ലെറിലെ ഐ ഓഫ് ദ ടൈഗര്‍ തീം സോങ്ങിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവായ റാത്തോറിന്റെ വ്യായാമം. കേന്ദ്രമന്ത്രിയുടെ 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചര്‍ച്ചയായതോടെ ഫിറ്റ്‌നസ് ഗോളിനായുള്ള ആഹ്വാനമാണ് ട്വിറ്ററില്‍

ഡ്യൂട്ടിക്കിടെ ഫിസിക്കല്‍ ഫിറ്റ്‌നസിനൊന്നും സമയമില്ല. പക്ഷെ എന്റെ ഒളിമ്പിക് സഹപ്രവര്‍ത്തന്‍ എനിക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി - എന്ന അടിക്കുറിപ്പോടെ ആയിരുന്നു വീഡിയോ സഹിതം കിരണ്‍ റിജിജുവിന്റെ ട്വീറ്റ്.

വീഡിയോ വൈറലായതോടെ റാത്തോറിനെ ഇന്ത്യയുടെ സ്വന്തം റോക്കി ബാല്‍ബോ എന്ന് വിളിച്ച് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ട്വീറ്റ് ചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും വീഡിയോയോട് പ്രതികരിച്ചു. ഭരണത്തിലും ഫിറ്റ്‌നസിലുമുള്ള റാത്തോറിന്റേയും റിജിജുവിന്റേയും പ്രതിജ്ഞാബദ്ധത തനിക്ക് ഭീഷണിയാണെന്നായിരുന്നു സുരേഷ് പ്രഭുവിന്റെ പ്രതികരണം.

റെയില്‍വേ മന്ത്രാലയത്തെ ഫിറ്റ് ആക്കി നിര്‍ത്തുന്നതിലുള്ള അങ്ങയുടെ പങ്കില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് റാത്തോര്‍ സുരേഷ് പ്രഭുവിന് മറുപടി നല്‍കി. കഠിനാധ്വാനിയായ റെയില്‍വേ മന്ത്രിയുടെ പരാമര്‍ശം കോപ്ലിമെന്റ് ആയി എടുക്കുന്നുവെന്ന് കിരണ്‍ റിജിജുവും പ്രതികരിച്ചു.

ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്ന മന്ത്രിമാരെ പ്രംശിച്ച് ട്വിറ്റര്‍ ലോകവും രംഗത്തെത്തി. മന്ത്രിമാര്‍ പുഷ് അപ്പ് എടുക്കുന്ന കാഴ്ച്ച കാണാനാകുമെന്ന് ഇന്ത്യയ്ക്കാര്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ലെന്നും ഇത് ആരോഗ്യമുള്ള ഇന്ത്യയുടെ തുടക്കമാണെന്നും ട്വിറ്റര്‍ യൂസര്‍മാര്‍ പറയുന്നു.

റാത്തോറും റിജിജുവും ജിമ്മില്‍ ഒരുമിച്ച് വ്യായാമം ചെയ്യുന്നത് ഇതാദ്യമായല്ല. 2016 നവംബറില്‍ രണ്ട് പേരും ഒരുമിച്ച് ജിമ്മില്‍ വ്യായാമം ചെയ്യുന്ന ചിത്രം താഴെ.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഇടക്കിടെ റിജിജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. റിജിജുവിന്റെ മുന്‍കാല ഫിറ്റ്‌നസ് പോസ്റ്റുകള്‍ താഴെ.