‘നിങ്ങളുടെകൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയാണ്, ഒപ്പമുണ്ടാകും’ ; സിനിമയിലെ സ്ത്രീ കൂട്ടായ്മക്ക് പിന്തുണയര്‍പ്പിച്ച് പൃഥ്വിരാജ്  

May 19, 2017, 1:02 am
‘നിങ്ങളുടെകൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയാണ്, ഒപ്പമുണ്ടാകും’ ; സിനിമയിലെ സ്ത്രീ കൂട്ടായ്മക്ക് പിന്തുണയര്‍പ്പിച്ച് പൃഥ്വിരാജ്  
Social Stream

സ്ത്രീകളുടെ സിനിമാ കൂട്ടായ്മയ്ക്ക് ആശംസയര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ കൂടെ നില്‍ക്കുന്നത് ഒരു ബഹുമതിയായികാണുമെന്നും എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകുമെന്നും പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍,വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് മുന്‍കയ്യെടുത്തത്. താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും ഈ സംഘടനയുടെ ഭാഗമാണ്. രമ്യാ നമ്പീശന്‍, സയനോര, ഗീതു മോഹന്‍ദാസ്, പദ്മപ്രിയ, ഭാവന തുടങ്ങിയവരും കോര്‍ കമ്മിറ്റിയിലുണ്ട്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംഘടനാ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്തു.

നേരത്തെ ചലച്ചിത്ര നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപക ചര്‍ച്ചയുണ്ടായിരുന്നു. താരസംഘടനായ അമ്മ നടിമാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചതും ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി.

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങള്‍ക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാവും ഇതെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു. ഫെഫ്കയിലോ, അമ്മയിലോ, മാക്ടയിലോ ഉള്ള വനിതാ അംഗങ്ങള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം.