ആരാധകരെ ത്രസിപ്പിച്ച രാഹുലിന്റെ ആ ഷോട്ട്; കൊളംബിയയെ വിറപ്പിച്ച് മലയാളിതാരം തൊടുത്ത ഇടംകാലനടി ഇതാ  

October 10, 2017, 12:22 am
ആരാധകരെ ത്രസിപ്പിച്ച രാഹുലിന്റെ  ആ ഷോട്ട്; കൊളംബിയയെ വിറപ്പിച്ച് മലയാളിതാരം തൊടുത്ത ഇടംകാലനടി ഇതാ  
Social Stream

അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ കൊളംബിയക്കെതിരെ ഇന്ത്യയിറങ്ങുമ്പോള്‍ രാഹുല്‍ കണ്ണോളി എന്ന കളിക്കാരനെയാകും മലയാളികള്‍ ഒന്നാമതായി മാര്‍ക്ക് ചെയ്തിട്ടുണ്ടാകുക. 17-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് വലതുവിങ്ങറായി ഇറങ്ങിയ രാഹുലില്‍ നിന്നും ഒരു ഗോള്‍ ഉണ്ടാകണേയെന്നും മലയാളികള്‍ ആഗ്രഹിച്ചിരുന്നു. ഗോള്‍ നേടിയില്ലെങ്കിലും ഉഗ്രന്‍ പ്രകടനമാണ് ലാറ്റിനമേരിക്കന്‍ ടീമിനെതിരെ രാഹുല്‍ കാഴ്ച്ച വെച്ചത്.

ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് രാഹുല്‍ തൊടുത്ത ഷോട്ട് അക്ഷരാര്‍ത്ഥത്തില്‍ കൊളംബിയയെ ഞെട്ടിച്ചു കളഞ്ഞു. രാഹുലിന്റെ ഇടംകാലനടി ഗോളിയെ കബളിപ്പിച്ചെങ്കിലും ബാറില്‍ തട്ടി തെറിക്കുകയായിരുന്നു. ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര ബഹുമതിയാണ് സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ രാഹുലിന് നഷ്ടപ്പെട്ടത്. ഷോട്ട് ഗോളായില്ലെങ്കിലും മലയാളി താരത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ നീലപ്പടയെ പരാജയപ്പെടുത്തിയത്. യുവാന്‍ പെനലോസ ഇരട്ട ഗോളുകള്‍ നേടി. ജിക്‌സണാണ് ഇന്ത്യയ്ക്ക് വേണ്ടി ചരിത്ര ഗോള്‍ നേടിയത്.