‘തലയ്ക്കകത്ത് ഒന്നുമില്ലാത്തയാളാണ് രജനീകാന്ത്’; രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്തുചെയ്യാനാണെന്ന് മാര്‍ക്കണ്ഡേയ കട്ജു  

May 18, 2017, 7:30 pm
‘തലയ്ക്കകത്ത് ഒന്നുമില്ലാത്തയാളാണ് രജനീകാന്ത്’; രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്തുചെയ്യാനാണെന്ന് മാര്‍ക്കണ്ഡേയ കട്ജു  
Social Stream

ന്യൂഡല്‍ഹി: രജനീകാന്ത് തലയ്ക്കകത്ത് ഒന്നുമില്ലാത്ത ആളാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും മുന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കട്ജു ചോദിച്ചു.

ദക്ഷിണേന്ത്യക്കാരെക്കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണുള്ളത്. പക്ഷേ സിനിമാ താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന വിഡ്ഡിത്തം മനസ്സിലാവുന്നില്ല. രജനീകാന്തിന്റെ കാര്യത്തില്‍ കിറുക്ക് പിടിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യക്കാര്‍ക്ക്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി കട്ജു രംഗത്തെത്തിയിരിക്കുന്നത്.

രജനീകാന്തിന്റെ കാര്യത്തില്‍ കിറുക്ക് പിടിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യക്കാര്‍. രാഷ്ട്രീയത്തിലിറങ്ങണമെന്നും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകണമെന്നുമാണ് ചിലരുടെ ആവശ്യം. രജനികാന്തില്‍ എന്താണുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങളായ ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യപരിരക്ഷയില്ലാത്തത്, കര്‍കരുടെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് രജനികാന്തിന്റെ കയ്യില്‍ പരിഹാരമാര്‍ഗ്ഗങ്ങളുണ്ടോ? എനിക്ക് തോന്നുന്നത് അയാളുടെ കയ്യില്‍ ഒന്നുമില്ലെന്നാണ്. പിന്നെന്തിനാണ് അയാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നത്? അമിതാഭ് ബച്ചനെപ്പോലെ രജനീകാന്തിന്റെ തലയ്ക്കകത്ത് ഒന്നുമില്ല. 
മാര്‍ക്കണ്ഡേയ കട്ജു  

തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഏറെക്കാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി രജനീകാന്ത് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയപ്രവേശം തന്റെ അഭിലാഷമല്ലെന്നും എന്നാല്‍ ദൈവനിശ്ചയം അതാണെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും രജനി പറഞ്ഞു. അത്തരത്തിലൊന്ന് സംഭവിച്ചാല്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കും രാഷ്ട്രീയത്തെ ധനസമ്പാദന മാര്‍ഗ്ഗമായി കാണുന്നവരെ അകറ്റിനിര്‍ത്തും. ബിജെപി പിന്തുണയോടെ രജനീകാന്ത് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കി അദ്ദേഹമെത്തിയത്.