‘സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി കലാഭവന്‍ മണിയുടെ പേര് പറഞ്ഞ് പലരും ചാനലുകള്‍ കയറിയിറങ്ങുമ്പോള്‍ ഒരാള്‍ മാത്രം നിശബ്ദനാണ്’: ആര്‍എല്‍വി രാമകൃഷ്ണന്‍ 

October 10, 2017, 3:23 pm
‘സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി കലാഭവന്‍ മണിയുടെ പേര് പറഞ്ഞ് പലരും ചാനലുകള്‍ കയറിയിറങ്ങുമ്പോള്‍ ഒരാള്‍ മാത്രം നിശബ്ദനാണ്’: ആര്‍എല്‍വി രാമകൃഷ്ണന്‍ 
Social Stream

കലാഭവന്‍ മണിയുടെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ പാട്ടുകള്‍ ശ്രോതാക്കളിലെത്തിക്കുകയും ചെയ്്ത മാരുതി കാസറ്റ്‌സിന്റെ ‘അമരക്കാര’നെ പരിചയപ്പെടുത്തി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി കലാഭവന്‍ മണിയുടെ പേരു പറഞ്ഞ് പലരും ചാനലുകള്‍ കയറിയിറങ്ങി കുറ്റം പറയുമ്പോള്‍ അദ്ദേഹം മാത്രം നിശബ്ദനായി നില്‍ക്കുകയാണെന്ന് രാമകൃഷ്ണന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവര്‍ കലാഭവന്‍ മണിയുടെ വിയോഗത്തിനു ശേഷം ഇന്ന് തിരിഞ്ഞു നോക്കാറില്ലെന്ന് രാമകൃഷ്ണന്‍ പറയുന്നു. അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി കലാഭവന്‍ മണിയെ ഉപയോഗിച്ചവരാണ് അതില്‍ ഏറെയുമെന്ന് മനസിലായി. അതില്‍ നിന്നും ഏറെ വ്യത്യസ്തനാണ് സതീഷ്. ഒരു നിഴലുപോലെ കലാഭവന്‍ മണിയുടെ കൂടെ 25 കൊല്ലം സേവനം ചെയ്തു. ഇന്ന് തങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നില്‍ക്കുന്നു. കലാഭവന്‍ മണിക്ക് തുല്യനാണ് സതീഷെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സതീഷേട്ടനൊപ്പം!. എന്റെ സഹോദരന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.കഴിഞ്ഞ 25 വർഷമായി കലാഭവൻ മണി ചേട്ടന്റെ പാട്ടുകൾ നിങ്ങൾക്ക് മുൻപിൽ എത്തിച്ച മാരുതി കാസറ്റ്സിന്റെ അമരക്കാരൻ. ചേട്ടന്റെ വിയോഗത്തിനു ശേഷം പണ്ട് എപ്പോഴും കൂടെയുണ്ടായിരുന്നവർ ആരും ഇന്ന് ഞങ്ങളുടെ കുടുംബത്തേക്ക് തിരിഞ്ഞു നോക്കാറില്ല. അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി മണി ചേട്ടനെ ഉപയോഗിച്ചവരാണ് അതിൽ ഏറെയും എന്ന് ഇപ്പോൾ നമ്മുക്ക് മനസ്സിലായി (എല്ലാവരെയും ഉദ്ദേശിക്കുന്നില്ല. നല്ല സുഹൃത്തുക്കളും ഉണ്ട്).പക്ഷെ അതിൽ നിന്ന് എത്രയോ വ്യത്യസ്തനാണ് സതീഷേട്ടൻ: ഒരു നിഴലുപോലെ ചേട്ടന്റെ കൂടെ 25 കൊല്ലം സേവനം ചെയ്തു. ഇന്ന് ഞങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമായി കൂടെ നിൽക്കുന്നു. കലാഭവൻ മണിക്ക് പാട്ട് എഴുതി എന്ന് പറഞ്ഞ് ഓരോ വ്യക്തികൾ അവരുടെ ഇപ്പോഴത്തെ പബ്ളിസിറ്റിക്കു വേണ്ടി ചാനലുകൾ കയറി ഇറങ്ങി മണി ചേട്ടനെ കുറ്റവും പറഞ്ഞു നടക്കുമ്പോൾ സതീഷേട്ടൻ ഇതെല്ലാം കണ്ട് നിശബ്ദനായി നിൽക്കുകയാണ്. എല്ലാവരോടും മനസ്സുനിറയെ സ്നേഹം മാത്രമെ ഉള്ളൂ സതീഷേട്ടന്.സതീഷേട്ടന്റെ സാന്നിധ്യം ഞങ്ങൾക്ക് മണി ചേട്ടനു തുല്യമാണ്.