തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള കുട്ടിമുത്തശ്ശിയെ പരിചയപ്പെടണോ? കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ മുത്തശ്ശിയുടെ ഫാനാകും, തീര്‍ച്ച

September 30, 2017, 11:06 am

തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള കുട്ടിമുത്തശ്ശിയെ പരിചയപ്പെടണോ? കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ മുത്തശ്ശിയുടെ ഫാനാകും, തീര്‍ച്ച
Social Stream

ഇന്റര്‍നെറ്റില്‍ പത്ത് മില്യണിലധികം ആരാധകരുള്ള മുത്തശ്ശിയേയും ചെറുമകനേയും പരിചയപ്പെടണോ? തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള ഈ മുത്തശ്ശിയുടെ പെര്‍ഫോമന്‍സ് കണ്ടാല്‍ ആരും അമ്പരന്ന് പോകും. ബാസ്‌കറ്റ് ബോള്‍, ഡാന്‍സ്, പന്ത് ലക്ഷ്യസ്ഥാനത്തേക്കെത്തിക്കല്‍, പാട്ട് തൂടങ്ങിയ കളികള്‍ ചുറുചുറുക്കോടെ കളിക്കുന്ന കുട്ടിമുത്തശ്ശിയുടെ തൊണ്ണൂറ്റിയൊന്നാം പിറന്നാള്‍ ഈ വര്‍ഷമാണ് കഴിഞ്ഞത്. പോളിന്‍ കന എന്ന പേരുള്ള മുത്തശ്ശിയും ചെറുമകന്‍ റോസ് സ്മിത്തും ചേര്‍ന്നാണ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും യുടൂബിലും ദശ ലക്ഷക്കണക്കിന് ആരാധകരുമായി നിറഞ്ഞ് നില്‍ക്കുന്നത്.

അമേരിക്കയിലെ യങ്സ്റ്റൗണ്‍ സിറ്റിയില്‍ താമസിക്കുന്ന പോളിന്‍ മുത്തശ്ശി ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതില്‍ തുടങ്ങുന്നൊരു തമാശ വീഡിയോ രണ്ട് വര്‍ഷം മുമ്പ് റോസ് സ്മിത്ത് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതില്‍ ലക്ഷക്കണക്കിന് കാണികളെ കിട്ടിയതുമുതലാണ് സ്മിത്തിന് മുത്തശ്ശിയുടെ കൂടെയുള്ള തമാശ വീഡിയോ വീണ്ടും തുടരാന്‍ പ്രചോദനമായത്. പിന്നീടങ്ങോട്ട് മുത്തശ്ശിക്ക് ആരാധകരുടെ ബഹളമായിരുന്നു.

നൂറിലധികം വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിലൂടെ ഏകദേശം 200 മില്യണിലധികം അളുകള്‍ മുത്തശ്ശിയെയും ചെറുമകനേയും കണ്ടുകഴിഞ്ഞിട്ടുണ്ട്.