ഓണത്തിന് ബീഫ്; നടി സുരഭിലക്ഷ്മിക്ക് എതിരെ സംഘി സൈബര്‍ ആക്രമണം; ഇടപെടണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് യുവജന കമ്മീഷന്റെ കത്ത് 

September 8, 2017, 6:55 pm
ഓണത്തിന് ബീഫ്; നടി സുരഭിലക്ഷ്മിക്ക്  എതിരെ സംഘി സൈബര്‍ ആക്രമണം; ഇടപെടണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് യുവജന കമ്മീഷന്റെ കത്ത് 
Social Stream

തിരുവോണ ദിവസം ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ച നടി സുരഭിക്കെതിരായ സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തില്‍ യുവജന കമ്മീഷന്‍ ഡജിപിക്ക് കത്തയച്ചു. ഡിജിപി മുന്‍ കരുതലെടുക്കണമന്നും, ഭക്ഷണ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് സുരഭിക്കെതിരായ നടപടിയെന്ന് കമ്മീഷന്‍ കത്തില്‍ പറഞ്ഞു.

ഓണ ദിവസത്തില്‍ മീഡിയ വണ്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. ഇത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് സംഘ പരിവാറിന്റെ ആരോപണം. ഓണത്തിന് ഹിന്ദുക്കള്‍ മാംസം കഴിക്കില്ലെന്നും പിന്നെന്തിന് സുരഭി മാംസം കഴിച്ചെന്നും ചോദിച്ചാണ് പല സംഘി ഗ്രൂപ്പുകളും പോസ്റ്റുകള്‍ ഇട്ടിട്ടുളളത്. മുസ്ലീം ചാനലില്‍ പോയി സുരഭി ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും സംഘികള്‍ വിമര്‍ശിക്കുന്നു. സുരഭിയുടെ ജന്‍മനാടായ കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. ഹോട്ടലിലുള്ളവരുമായി സൌഹൃദ സംഭാഷണത്തിലേര്‍പ്പെടുന്ന സുരഭി പൊറോട്ടയും ബീഫും കഴിച്ചതാണ് സംഘ്പരിവാറുകാരെ ചൊടിപ്പിച്ചത്. തിരുവോണദിനത്തില്‍ ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നാണ് സംഘ്പരിവാറിന്റെ ചോദ്യം.

ആദ്യം കാവിപ്പട എന്ന ഗ്രൂപ്പില്‍ വന്ന വിദ്വേഷ പോസ്റ്റ് സംഘ്പരിവാര്‍ അനുകൂല ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘ്പരിവാര്‍ ആക്രമണത്തെ എതിര്‍ത്ത് സുരഭിയുടെ ഭക്ഷണ സ്വാതന്ത്ര്യമാണിതെന്ന രീതിയിലുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

സംഘി ആക്രമണത്തിന് പ്രതിരോധമായി സുരഭി ഓണ ദിവസം പോസ്റ്റ് ചെയ്ത ചിത്രവും ഉപയോഗിക്കുന്നവരുണ്ട്.