‘മോനേ കളിച്ചത് ഒരുപാട് പുലിക്കുട്ടി അനിയന്‍മാരുള്ള ചേട്ടനോടാണെന്ന് നീ മറന്നു’; കെആര്‍കെയോട് സന്തോഷ് പണ്ഡിറ്റിന്റെ പഞ്ച് ഡയലോഗ് 

April 21, 2017, 3:01 pm
‘മോനേ കളിച്ചത് ഒരുപാട് പുലിക്കുട്ടി അനിയന്‍മാരുള്ള ചേട്ടനോടാണെന്ന് നീ മറന്നു’; കെആര്‍കെയോട് സന്തോഷ് പണ്ഡിറ്റിന്റെ പഞ്ച് ഡയലോഗ് 
Social Stream

മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെക്കെതിരെ പഞ്ച് ഡയലോഗുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വല്യനടനായ അമിതാഭ് ബച്ചന്‍ ഇങ്ങോട്ട് വന്ന് കൈകൊടുക്കുന്ന ആളാണ് മോഹന്‍ ലാല്‍. കളിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ ഇപ്പുറത്ത് നില്‍ക്കുന്നത് പുലിയും പുലിക്കുട്ടികളുമാണെന്ന കാര്യം നിങ്ങള്‍ മറന്നു. ചങ്ക് പറിച്ചു കൊടുക്കാന്‍ ഒരുപാട് അനിയന്‍മാരുള്ള ചേട്ടനെ പണിയാന്‍ വന്നാല്‍ പണി പാളും. ഇനി കെആര്‍ക ഈ ജന്മത്തില്‍ ഒരു നടനെയും ട്രോളില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കെആര്‍കെയുടെ ആവശ്യം ഇത്തിരി പബ്ലിസിറ്റിയാണ്. അയാള്‍ മറുപടി അര്‍ഹിക്കുന്നില്ല. ദയവായി അയാളെ അവഗണിക്കണം. ലാലേട്ടന്റെ ഗ്രേറ്റ്‌നസ് എല്ലാവര്‍ക്കും അറിയാം അതിന് കണ്ട ബംഗാളികളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മോനെ കെ ർ കെ .... ഇനി നിന്റ ജന്മത്ത് നീ ഒരു മലയാള
നടനെയും ട്രോലത്തില്ല ഇത് ലെവൽ വേറെയാണ്
വല്യ നടനായ അമിതാബച്ചൻ വരെ മോഹൻലാലിനെ ഇങ്ങോട്ട് വന്ന് കൈകൊടുക്കുന്ന ആളിനോടാണ് നീ കളിച്ചത്
മോനെ നീ കളിയ്ക്കാൻ ഇറങ്ങിയപ്പം ഇപ്പുറത് നിൽക്കുന്നത്
പുലിയും പുലികുട്ടികളും ആണെന്ന കാര്യം നീ മറന്നു ....
ചങ്ക് പറിച് കൊടുക്കാൻ ഒരുപാട് അനിയൻമാർ ഉള്ള ചേട്ടനെ കേറി പണിയാൻ വന്നാൽ ഉണ്ടല്ലോ...പണി പാളും..കീീീീപ് ഇന്‍ മൈന്‍ഡ്....
വല്ല ബംഗാളി കട്ട പണിക്കാരനും ചുമ്മാ ആളാവാൻ ഓരോന്ന് പോസ്റ്റ് ഇട്ടോണ്ട് ഇറങ്ങും ഇപ്പൊ അവന്റെ ആവിശ്യം ഇത്തിരി പബ്ലിസിറ്റി ആണ് ...

കെആര്‍കെക്ക് ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കരുതെന്ന് ഞാന്‍ നിങ്ങളോടെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അയാള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല. ദയവായി അയാളെ അവഗണിക്കൂ. ലാലേട്ടന്റെ ഗ്രേറ്റ്‌നസ് നമുക്കെല്ലാവര്‍ക്കും അറിയാം. അതിന് കണ്ട ബംഗാളികളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. നന്ദി..സന്തോഷ് പണ്ഡിറ്റ്.