ഹൈന്ദവ ആഘോഷങ്ങളെ സുപ്രീംകോടതി ലക്ഷ്യമിടുകയാണെന്ന് വര്‍ഗീയ ട്വീറ്റ്; ചേതന്‍ ഭഗതിന്റെ വായടപ്പിച്ച് ശശി തരൂര്‍  

October 10, 2017, 7:58 pm
ഹൈന്ദവ ആഘോഷങ്ങളെ സുപ്രീംകോടതി ലക്ഷ്യമിടുകയാണെന്ന് വര്‍ഗീയ ട്വീറ്റ്; ചേതന്‍ ഭഗതിന്റെ വായടപ്പിച്ച് ശശി തരൂര്‍  
Social Stream

സുപ്രീം കോടതി വിധി പരാമര്‍ശിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയ നോവലിസ്റ്റ് ചേതന്‍ ഭഗതിന്റെ വായടപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നവംബര്‍ ഒന്ന് വരെ പടക്കം പൊട്ടിക്കലും മറ്റ് കരിമരുന്ന് പ്രയോഗങ്ങളും നടത്താന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയാണ് വിവാദത്തിന് തുടക്കമിട്ടത്.

വായുമലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ വിധിപ്രസ്താവം. ദീപാവലി ആഘോഷങ്ങളെ ബാധിക്കുമെന്നാരോപിച്ച് ഉടന്‍ തന്നെ ഒരു വിഭാഗം വിധിക്കെതിരെ രംഗത്തെത്തി. പടക്കം പൊട്ടിക്കല്‍ നിരോധനത്തിനെ വര്‍ഗീയവല്‍ക്കരിച്ച് ചേതന്‍ ഭഗത് ട്വിറ്ററില്‍ രംഗപ്രവേശം ചെയ്തു.

ക്രിസ്മസിന് ക്രിസ്മസ് ട്രീ നിരോധിക്കുന്നതുപോലെയും ബക്രീദിന് ആടുകളെ നിരോധിക്കുന്നതുപോലെയാണ് പടക്ക നിരോധനം. എന്തു കൊണ്ടാണ് ഹൈന്ദവ ആഘോഷങ്ങള്‍ക്ക് മാത്രം നിരോധനം നടപ്പിലാക്കാന്‍ ഇത്ര ധൈര്യം? ആടിനെ ബലി കൊടുക്കുന്നതും മുഹറത്തിന് നടത്തുന്ന രക്തച്ചൊരിച്ചിലും ഉടന്‍ നിരോധിക്കുമോ?  
ചേതന്‍ ഭഗത്  

പാരിസ്ഥിക പ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയത്തെ വിദ്വേഷം കലര്‍ത്തി വര്‍ഗീയവല്‍ക്കരിച്ചതില്‍ എതിര്‍പ്പറിയിച്ച് നിരവധി പേര്‍ പ്രതികരിച്ചു. ചുട്ട മറുപടിയുമായി ശശി തരൂരും എത്തി.

നിങ്ങള്‍ പറഞ്ഞ ഉദാഹരണങ്ങള്‍ അത് ആചരിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അവ നിരോധിക്കുന്നത് ദീപാവലിക്ക് ദീപങ്ങള്‍ നിരോധിക്കുന്നത് പോലെയാണ്. പടക്കങ്ങള്‍ നല്ലതല്ലാത്ത വെറും അനുബന്ധ സംഗതികളാണ്.  
ശശി തരൂര്‍  

നിരവധി പേരാണ് തരൂരിന്റെ മറുപടി ട്വിറ്ററില്‍ ഏറ്റെടുത്തത്. പടക്കനിരോധനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും രംഗത്തെത്തി. പടക്കങ്ങള്‍ വേണ്ടെന്നുവെയ്ക്കാമെന്നും മലീനീകരണ വിമുക്തമായ ദീപാവലി ആഘോഷിക്കാമെന്നും യുവി ട്വിറ്ററില്‍ കുറിച്ചു.