സിഗരറ്റ് കുറ്റി ഓടയിലിട്ടു, പിന്നെ നടന്നത് ഒരു ഉഗ്ര സ്‌ഫോടനം; ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമെന്ന് ദൃശ്യം കണ്ടവര്‍ 

April 12, 2017, 4:22 pm
സിഗരറ്റ് കുറ്റി ഓടയിലിട്ടു, പിന്നെ നടന്നത് ഒരു ഉഗ്ര സ്‌ഫോടനം; ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമെന്ന് ദൃശ്യം കണ്ടവര്‍ 
Social Stream

പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് പറയുന്നത് അതിശയോക്തി പോലുമില്ലാതെ ശരിവെക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. സിഗററ്റ് കുറ്റി ഓടയിലിട്ട ഒരു യുവാവിന് പറ്റിയ അപകടം കണ്ടാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍ മൂക്കത്ത് വിരല്‍വെക്കുന്നത്. സിഗരറ്റ് കുറ്റി ഓടയിലെ ചെറിയ കുഴിയിലേക്ക് ഇട്ട ഉടന്‍ മുഖത്തേക്ക് പൊട്ടിത്തെറിക്കുന്നതാണ് ഏവരേയും ഞെട്ടിപ്പിക്കുന്നത്. കോണ്‍ക്രീറ്റ് കട്ടകള്‍ അടക്കം പൊട്ടിത്തെറിച്ച സ്‌ഫോടനത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ഗുരുതര പരുക്കേല്‍ക്കാതെ യുവാവ് രക്ഷപ്പെട്ടത്.

ഇറാനിലെ തെഹ്‌റാനിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്താണ് ഓട പൊട്ടിത്തെറിച്ചതിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഭയചകിതരാക്കുന്നതാണ് നിമിഷാര്‍ദ്ധത്തിലെ പൊട്ടിത്തെറി. 43 സെക്കന്റ് വീഡിയോയില്‍ ആദ്യം ഒരു യുവാവ് വന്ന് ഓടയിലെ കുഴിയിലേക്ക് മാലിന്യും ഇടുന്നത് കാണാം. പിന്നാലെയെത്തിയ മറ്റൊരു യുവാവ് സിഗരറ്റ് വലിച്ചതിന് ശേഷം കുറ്റി ഓടയിലേക്ക് എറിയുന്നതോടെയാണ് പൊട്ടിത്തെറി ഉണ്ടാവുന്നത്. എടുത്തെറിയപ്പെട്ട യുവാവ് നിലത്ത് വീഴുന്നതും വേദനയില്‍ ഇഴഞ്ഞുനീങ്ങുന്നതും ഞെട്ടിപ്പിക്കും.

വീഡിയോ കാണാം.

റെഡ്ഡിറ്റില്‍ 12 ലക്ഷത്തിലധികം ആളുകള്‍ ദൃശ്യം കണ്ടു. ഓടയിലെ മിഥേയ്ല്‍ ആവാം പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഗ്യാസ് ചോര്‍ച്ചയാകാം അപകടത്തിന് പിന്നിലെന്ന് വാദിക്കുന്നവരുമുണ്ട്.