കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു; പിണറായിക്ക് ഒപ്പമുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍  

April 8, 2017, 3:29 pm
കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു; പിണറായിക്ക് ഒപ്പമുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍  
Social Stream
Social Stream
കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു; പിണറായിക്ക് ഒപ്പമുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍  

കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു; പിണറായിക്ക് ഒപ്പമുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍  

ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍. പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൂരമായ നടപടിയിലും ജിഷ്ണുവിന്റെ മരണത്തിലും അന്വേഷണത്തിലും തുടര്‍ നടപടികളിലും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിഷേധിച്ച് തിരുവല്ലയിലെ എംജെ ജോസഫ് 85ാം ജന്മവാര്‍ഷികം പരിപാടിയില്‍ കേരള മുഖ്യമന്ത്രിക്ക് ഒപ്പം വേദിപങ്കിടില്ലെന്ന് അറിയിച്ചാണ് ഉദയകുമാറിന്റെ പിന്മാറ്റം. കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു എന്ന തലക്കെട്ടോടെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ആണവകേന്ദ്രത്തിനെതിരെ ജനകീയ സമരം നടത്തിയ ഉദയകുമാര്‍ തന്റെ രോഷം പങ്കുവെച്ചത്.

തിരുവല്ലയില്‍ ശനിയാഴ്ച നാല് മണിക്ക് നടക്കാനിരുന്ന ഡൈനാമിക് ആക്ഷന്‍ മാഗസീന്റെ 50ാം വാര്‍ഷികത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും സംഘാടകരോട് മാപ്പ് പറയുന്നെന്നും ഉദയകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പരിപാടിയിലൂടെ ഇറോം ശര്‍മ്മിളയെ നേരിട്ട് കാണുന്നതിനുള്ള അവസരമുണ്ടാകുമെന്നതില്‍ വലിയ സന്തോഷമുണ്ടായിരുന്നെങ്കിലും കേരള മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ പരിപാടി ബഹിഷ്‌കരിക്കുകയാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം.

മനുഷ്യനെന്ന നിലയിലും ഇന്ത്യയിലെ പൗരനെന്ന നിലയിലും രണ്ട് ആണ്‍കുട്ടികളുടെ അച്ഛനെന്ന നിലയിലും ജിഷ്ണു പ്രണോയിയുടെ ക്രൂരമായ കൊലപാതകത്തില്‍ ഏറ്റവും ശക്തമായി എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. ജിഷ്ണുവിന്റെ കുടുംബം പറയുന്നത് അവനെ പാമ്പാടി നെഹ്‌റു കോളേജില്‍ വൈസ് പ്രിന്‍സിപ്പളിന്റെ മുറിയില്‍ മര്‍ദ്ദിച്ച് കൊന്നതാണെന്നാണ്. പ്രത്യേക അന്വേഷണ സംഘത്തിന് മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്താനുമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണത്തിന് മുമ്പുണ്ടായ മുറിവുകളെ കുറിച്ച് പറയുന്നു. ഇങ്ങനെയാണോ വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്?. ഇത്തരത്തിലുള്ള ഫാസിസ്റ്റ് രീതികള്‍ നമുക്ക് അംഗീകരിക്കാനാകുമോ. സ്‌കൂളുകളും കോളേജുകളും പൊലീസ് സ്റ്റേഷനുകളും തടവറകളുമാകരുത്.                                                                                                                                                                                                             ഇതില്‍ ഏറ്റവും ദാരുണമായ സംഭവം ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും സംസ്ഥാന പൊലീസ് ആസ്ഥാനത്ത് മകന്റെ മരണത്തില്‍ പ്രതിഷേധിച്ചപ്പോള്‍ കേരള പൊലീസ് സ്വീകരിച്ച നടപടിയാണ്. ക്രൂരമായി അവരെ നേരിടുകയും ബലമായി നീക്കുകയും ചെയ്തു. ഇതാണോ മകന്‍ നഷ്ടപ്പെട്ട ഒരു അമ്മയോട് ചെയ്യേണ്ടത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഇഷ്ടമുള്ളപ്പോഴെല്ലാം മുന്‍കൂര്‍ ജാമ്യം കിട്ടിക്കൊണ്ടേയിരിക്കുന്നു. ഈ സംഭവങ്ങളെല്ലാം അസംബന്ധവും ദുരന്തവുമാണ്.ഇതിനിടയില്‍ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥി നന്ദു ചേര്‍ത്തലയില്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് ശാഖയില്‍ നിന്ന് വിട്ടുനിന്നതിനാണ് മര്‍ദ്ദിച്ചു കൊന്നത്. നേരത്തെ തന്നെ ക്രിമിനല്‍വല്‍ക്കരിച്ച കേരളത്തിലെ രാഷ്ട്രീയ സംസ്‌കാരത്തില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട് വീഴുമ്പോള്‍, എനിക്ക് ആ മുഖ്യമന്ത്രിക്ക് ഒപ്പം മനസമാധാനത്തോടേയും മനസാക്ഷിക്കുത്തില്ലാതേയും ഇരിക്കാനാവില്ല. അതുകൊണ്ടാണ് തിരുവല്ലയിലെ പരിപാടി ബഹിഷ്‌കരിക്കുന്നത്.                                                                                                                                                                                           തുടര്‍ച്ചയായുള്ള കൊലപാതകങ്ങളും പ്രതികാര രാഷ്ട്രീയ കൊലകളും കേരളത്തിനും അതിന്റെ മുഖ്യമന്ത്രിക്കും ആവശ്യത്തിലധികം ചീത്തപ്പേര് ഉണ്ടാക്കികഴിഞ്ഞു. എന്നിട്ടും കേരള മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കൂ. പ്രത്യേകിച്ചും മനോഹരവും സംസ്‌കാര സമ്പന്നവുമായ കേരളത്തില്‍ വിദ്യാര്‍ത്ഥി മരണങ്ങള്‍ ഇല്ലാതാക്കൂ.