‘ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ’; സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ‘ഏമാന്‍മാരെ’ ഗാനത്തിന് സ്ത്രീപക്ഷ-ട്രാന്‍സ്‌ജെന്‍ഡര്‍ ബദല്‍  

April 8, 2017, 12:00 am
‘ഞങ്ങളുമുണ്ട് ഇവള്‍ടെ കൂടെ’; സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ‘ഏമാന്‍മാരെ’ ഗാനത്തിന് സ്ത്രീപക്ഷ-ട്രാന്‍സ്‌ജെന്‍ഡര്‍ ബദല്‍   
Social Stream

ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലൂടെ ഹിറ്റായ 'ഏമാന്‍മാരെ ഏമാന്‍മാരെ' എന്ന പാട്ടിന്റെ സ്ത്രീപക്ഷ-ട്രാന്‍സ്‌ജെന്‍ഡര്‍ ബദല്‍ പുറത്തിറങ്ങി. ഭരണകൂടഭീകരതയ്ക്കും മോറല്‍ പൊലീസിങ്ങിനുമെതിരെയാണ് സിനിമയിലെ ഗാനമെങ്കിലും അത് പുരുഷന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് എന്ന നിലപാടില്‍ നിന്നാണ് സത്രീ വേര്‍ഷന്‍ ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകള്‍ അടക്കമുള്ള മറ്റു ലിംഗവിഭാഗങ്ങളുടേയും പങ്കാളിത്തമില്ലാത്ത ഏത് സ്വാതന്ത്ര്യ പ്രഖ്യാപനവും അപൂര്‍ണ്ണമാണ്. പുതിയ ഗാനമുണ്ടാകാനുള്ള പ്രചോദനം ഇതാണെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി മുറ്റത്തെ കൂട്ടായ്മയില്‍ നിന്ന് രൂപം കൊണ്ട യൂത്ത് സെന്റര്‍ ഫോര്‍ ജസ്റ്റിസ് എന്ന കൂട്ടായ്മയാണ് ജനനയന ഗായകസംഘത്തോടെ ഗാനമൊരുക്കിയത്.

‘സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്’ വീഡിയോ കാണാം

സിനിമയിലെ ഗാനത്തിന്റെ ഈണത്തില്‍ തന്നെയാണ് പുഷ്പാവതിയും സംഘവും 'സോങ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ്' ആലപിച്ചിരിക്കുന്നത്. ഐ ഗോപിനാഥിന്റെയാണ് ആശയം. രഞ്ജിത് ചിറ്റാടയുടെ സംഗീതത്തിന് വരികളെഴുതിയിരിക്കുന്നത് അരവിന്ദ് വിഎസാണ്. സുധീപ് ഇഎസ് ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. അഹാന, സീന, രവി വാസുദേവ്, ലിജേഷ്, ജിജീഷ്, ഹരി, തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഗാന ചിത്രീകരണത്തിന് നേതൃത്വം നടത്തിയത്. ആതിര, ബ്രീസ്, കമല നസ്‌റീന്‍, ആയിഷ, ബിന്ദു, എമില്‍, ദീപ്തി കല്ല്യാണി, ഭദ്ര, നീരദ, സല്‍മത്ത്, സൗഭാഗ്യ, ഷീല, മനീഷ, ലെസ്ലി, റിഞ്ചു എന്നിവരോടൊപ്പം കാണികളും ചിത്രീകരണത്തില്‍ പങ്കാളികളായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലാണ് ഗാനരംഗങ്ങള്‍ ഷൂട്ട് ചെയ്തത്.