ചിമ്പു ഓവിയയെ വിവാഹം കഴിക്കുന്നുവെന്ന് ട്വീറ്റ്; കെട്ടിച്ചമച്ചതെന്ന് ചിമ്പു 

August 8, 2017, 8:54 am
ചിമ്പു ഓവിയയെ വിവാഹം കഴിക്കുന്നുവെന്ന് ട്വീറ്റ്; കെട്ടിച്ചമച്ചതെന്ന് ചിമ്പു 
Social Stream
Social Stream
ചിമ്പു ഓവിയയെ വിവാഹം കഴിക്കുന്നുവെന്ന് ട്വീറ്റ്; കെട്ടിച്ചമച്ചതെന്ന് ചിമ്പു 

ചിമ്പു ഓവിയയെ വിവാഹം കഴിക്കുന്നുവെന്ന് ട്വീറ്റ്; കെട്ടിച്ചമച്ചതെന്ന് ചിമ്പു 

തമിഴകത്ത് ബിഗ്‌ബോസ് ടിവി ഷോ ഇപ്പോള്‍ ചര്‍ച്ചയാണ്. ആ ചര്‍ച്ചക്ക് പിന്നില്‍ മത്സരാര്‍ത്ഥിയായിരുന്ന ഓവിയയുടെ പ്രകടനവും പുറത്തു പോവലുമൊക്കെ ഉണ്ട്. ഓവിയയുടെ സത്യസന്ധമായ പ്രകടനത്തെ തുടര്‍ന്ന് നിരവധി പേരാണ് ഓവിയക്ക് പിന്തുണയുമായെത്തിയത്. ഓവിയ ആര്‍മി എന്ന പേരില്‍ ഹാഷ്ടാഗ് പ്രത്യക്ഷപ്പെടുകയും സേവ് ഓവിയ എന്ന ക്യാമ്പയിനും നടന്നിരുന്നു. പരിപാടിയുടെ ആദ്യ ഘട്ടം മുതലേ മത്സരാര്‍ത്ഥികളെ പിന്തുണക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നൊരാളാണ് നടന്‍ ചിമ്പു. ഓവിയയെയും സജീവമായി പിന്തുണച്ചിരുന്നു. എന്നാല്‍ അത് ഇത്തരമൊരു പ്രചരണത്തിന് ഇടയാക്കുമെന്ന് ചിമ്പു പ്രതീക്ഷിച്ചിരുന്നില്ല.

ഓവിയ പുറത്തുപോയതിനെ തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചിരുന്നു ചിമ്പു. ഓവിയയുടെ പുറത്തു പോവലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കവേയാണ് ഒരു സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഓവിയയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും ധൈര്യശാലിയും ആത്മവിശ്വാസമുള്ളവളുമാണ് ഓവിയയെന്നും ചിമ്പു ട്വീറ്റ് ചെയ്തതെന്ന് തോന്നിപ്പിക്കുന്നതുമായിരുന്നു ആ സ്‌ക്രീന്‍ ഷോട്ട്. ഇതും വാര്‍ത്തയായതിനെ തുടര്‍ന്നാണ് ചിമ്പു പ്രതികരണവുമായെത്തിയത്.

ചില സംസ്‌കാരമില്ലാത്ത മനുഷ്യര്‍ എല്ലാ കാലത്തും എന്നെ ലക്ഷ്യമിടുകയും എന്റെ പേര് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എനിക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ബിഗ്‌ബോസ്സിലെ ഒരു നടിയുടെ പേരുമായി എന്നെ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് വേദനയുളവാക്കുന്നതും അപമാനിക്കുന്നതുമാണെന്ന് ചിമ്പു പത്രപ്രസ്താവനയില്‍ പറഞ്ഞു. ആ പ്രചരണം കെട്ടിച്ചമച്ചതാണെന്നും ചി്മ്പു പ്രതികരിച്ചു.