പ്രിയദര്‍ശന് കോമഡി വഴങ്ങില്ലെന്ന് ആര് പറഞ്ഞു? ദേശീയ അവാര്‍ഡില്‍ ട്രോളര്‍മാരുടെ ചിന്തകള്‍ വേറെ വഴിയ്ക്ക്

April 7, 2017, 2:16 pm


പ്രിയദര്‍ശന് കോമഡി വഴങ്ങില്ലെന്ന് ആര് പറഞ്ഞു?  ദേശീയ അവാര്‍ഡില്‍ ട്രോളര്‍മാരുടെ ചിന്തകള്‍ വേറെ വഴിയ്ക്ക്
Social Stream
Social Stream


പ്രിയദര്‍ശന് കോമഡി വഴങ്ങില്ലെന്ന് ആര് പറഞ്ഞു?  ദേശീയ അവാര്‍ഡില്‍ ട്രോളര്‍മാരുടെ ചിന്തകള്‍ വേറെ വഴിയ്ക്ക്

പ്രിയദര്‍ശന് കോമഡി വഴങ്ങില്ലെന്ന് ആര് പറഞ്ഞു? ദേശീയ അവാര്‍ഡില്‍ ട്രോളര്‍മാരുടെ ചിന്തകള്‍ വേറെ വഴിയ്ക്ക്

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കം അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം യൂസര്‍മാര്‍ രംഗത്ത്. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയുടേതായിരുന്നു പുരസ്‌കാര നിര്‍ണയം. പ്രിയദര്‍ശന്റെ സൗഹൃദ വലയത്തില്‍ പെട്ടവര്‍ക്ക് അവാര്‍ഡില്‍ മുന്‍ഗണ നലഭിച്ചെന്നാണ് നവമാധ്യമ യൂസര്‍മാരുടെ ആരോപണം. അവാര്‍ഡ് നിര്‍ണയത്തെ ട്രോളുന്ന പോസ്റ്റുകളും നവമാധ്യമ താളുകളില്‍ നിറയുന്നുണ്ട്.

പ്രിയന്റെ ബോളിവുഡ് സിനിമകളിലെ സ്ഥിരം മുഖമായ അക്ഷയ് കുമാറിനാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം. ജനതാ ഗാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശവുമുണ്ട്. പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിന് മികച്ച ആക്ഷന്‍ കൊറിയോഗ്രാഫിക്കുള്ള പുരസ്‌കാരം ലഭിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇതാദ്യമായാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്.

'നമ്മുടെ ആളുകള്‍ ജൂറിയില്‍ ഉണ്ടെങ്കില്‍ നമുക്കും കിട്ടും അവാര്‍ഡ്' എന്നാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാരത്തില്‍ നിന്നും മനസ്സിലാക്കേണ്ടതെന്ന് യൂസര്‍മാര്‍ വിമര്‍ശിക്കുന്നു. 'ഇതാണ് മക്കളെ ഫ്രണ്ട്ഷിപ്പ് നല്ല കട്ട ഫ്രണ്ട് ഷിപ്പ്' എന്ന് ട്രോളുന്നവരേയും കണ്ടു.

അവാര്‍ഡ് നിര്‍ണയത്തെ വിമര്‍ശിച്ചും ട്രോളിയും ഉള്ള ആളുകളുടെ പ്രതികരണങ്ങളിലേക്ക്..

ആന്റണി പെരുന്പാവൂരിനൊരു ബെസ്റ്റ് നിര്‍മ്മാതാവ്, മണിയന്‍പ്പിള്ള രാജുവിനും, ജഗദീഷിനും ബെസ്റ്റ് ക്ലാസ്സ്‌മേറ്റ് അവാര്‍ഡ് എം ജി ശ്രീകുമാറിനൊരു ബെസ്റ്റ് ചിരിയന്‍ അവാര്‍ഡ് കൂടെ കൊടുക്കമായിരുന്നു
വര്‍ഷങ്ങളുടെ സുഹൃത്ത് ബന്ധമുള്ള ലാലേട്ടന് സ്‌പെഷ്യല്‍ മെന്‍ഷന്‍ മാത്രം കൊടുത്ത് പുതിയ കൂട്ടുകാരന് best ആക്ടര്‍ കൊടുത്തത്, ഏട്ടന്‍- പ്രിയന്‍ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നതിന്റെ സൂചന ആണോ തരുന്നതു ?
ജനങ്ങള്‍ എന്താ മണ്ടന്മാരാണോ കമ്മട്ടി പാടത്തിലെ വിനായകന്റെ ഏഴയലത്ത് നില്‍ക്കുന്ന എന്തെങ്കിലും പ്രിയദര്‍ശന്റെ ചങ്ക് ലാലിന്റെ മുന്തിരിയിലും മുരുഗനിലുംഉണ്ടോ പ്രത്യേക ജൂറി പുരസ്‌കാരം ത് ഫു
മികച്ച ഡ്രൈവര്‍ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം ആന്റണി പെരുമ്പാവൂരിന്
അക്ഷയ് കുമാര്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ You see the irony, Don’t you?ഒരു സൗഹൃദ സംഭാഷണം.

' പ്രിയാ നമ്മുടെ ആ ചെക്കനും കൂടി എന്തേലും അവാര്‍ഡ് കൊടുക്കാന്‍ പറ്റ്വോ... ചെക്കന്‍ പുലി മുരുഗനില്‍ കുറെ കഷ്ടപ്പെട്ടതാ. നമുക്കു മാത്രം പോരല്ലോ ഈ അവാര്‍ഡ് ഒക്കെ '

' ഓക്കെ.. ഈ വര്‍ഷം മുതല്‍ ആക്ഷന്‍ ഡയറക്റ്റര്‍ എന്നൊരു തസ്ത്ക്കയില്‍ അവാര്‍ഡ് വെക്കാം.'

' ആ അതു മതി.. മികച ആക്ഷന്‍ ഡയറക്റ്റര്‍ പീറ്റര്‍ ഹെയിന്‍ '

പ്രീയദര്‍ശനു കോമഡി പഴയപോലെ വഴങ്ങുന്നില്ലെന്ന് പറഞ്ഞവര്‍ക്കുള്ള ഉത്തരമാണ് അക്ഷയ് കുമാറിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡ്!
ചന്ദ്രലേഖക്ക് ശേഷം വീണ്ടും ചിരിപ്പിച്ച് അതേ കൂട്ടുകെട്ട്... ????P.S : ഏതെങ്കിലും ഒരു സ്ഥാനം കിട്ടിയാല്‍ ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത കൂട്ടുകാര്‍ക്ക് ഇവരൊരു മാതൃക ആകട്ടെ.
കോമഡിക്കുള്ള ഒരവാര്‍ഡ് കൂടി ഇത്തവണ introduce ചെയ്ത് അത് പ്രിയദര്‍ശനു തന്നെ കൊടുത്താലോ?
രാഹുല്‍ ദ്രാവിഡ് പ്രിയേട്ടന്റെ ഫ്രണ്ട് അല്ലാത്തോണ്ടാ, അല്ലെങ്കില്‍ പുകവലി പരസ്യത്തില്‍ അഭിനയിച്ച വക അങ്ങേര്‍ക്കും കിട്ടിയേനെ പ്രത്യേക പരാമര്‍ശം!
ചങ്കുകള്‍ക്ക് വേണ്ടി ചങ്ക് വരെ പറച്ചുകൊടുക്കുന്ന നമ്മുടെ പ്രിദര്‍ശന്‍ മുത്താണ്