ഷാജഹാനെ അറിയാം, പിണറായിക്കറിയാമോ മുഹമ്മദാലിയെ...അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശനവും  

April 10, 2017, 4:21 pm
ഷാജഹാനെ അറിയാം, പിണറായിക്കറിയാമോ മുഹമ്മദാലിയെ...അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശനവും  
Social Stream
Social Stream
ഷാജഹാനെ അറിയാം, പിണറായിക്കറിയാമോ മുഹമ്മദാലിയെ...അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശനവും  

ഷാജഹാനെ അറിയാം, പിണറായിക്കറിയാമോ മുഹമ്മദാലിയെ...അറസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശനവും  

കെഎം ഷാജഹാന്റെ അറസ്റ്റിലും തടവില്‍വെയ്ക്കലിലും വിമര്‍ശനവും പരിഹാസവുമായി സോഷ്യല്‍ മീഡിയ. ഡിജിപി ആസ്ഥാനത്ത് നടന്ന ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഷാജഹാനെ ഗൂഢാലോചന എന്നാരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഷാജഹാനെ അറിയില്ലേ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യപ്രവര്‍ത്തകരോടുള്ള ചോദ്യത്തിന് ഫെയ്‌സ്ബുക്കിലൂടെ അനൂപ് രാജനെന്ന വ്യക്തിയുടെ മറുപടി വൈറലാവുകയാണ്.

ഷാജഹാനെ അറിയാം പിണറായിക്ക് അറിയുമോ മുഹമ്മദാലിയെ എന്ന ചോദ്യവുമായാണ് അനൂപ് രാജന്‍ ഷാജഹാനെ കുറിച്ചും അച്ഛന്‍ മുഹമ്മദാലിയെ കുറിച്ചു വിവരിക്കുന്നത്. ജനനത്തിനു മുമ്പേ പാര്‍ട്ടിയുടെ സ്വന്തമായ നാട്ടില്‍ നിന്ന് ' പാര്‍ട്ടി കെട്ടിപ്പടുക്കലിന്റെ യാതൊരു ബുദ്ധിമുട്ടു മറിയാതെ, അതിന്റെ എല്ലാ ആനുകൂല്യവും കൈപ്പറ്റി മുഖ്യമന്ത്രി കസേരയിലെത്തിയ പിണറായി വിജയന്‍ ഷാജഹാനെ അറിയില്ലേ എന്ന്.

അറിയും, ഷാജഹാനെ അറിയും, നന്നായി അറിയുമെന്നും അനൂപ് രാജന്‍ പറഞ്ഞുവെക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം.

ഷാജഹാനെ അറിയാം                                                                                                                                                         സാക്ഷാൽ കാവുകാട്ട് പിതാവ് ( ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു കാവുകാട്ട്) കാളവണ്ടിയിൽ സഞ്ചരിക്കുന്ന കാലത്ത് ചങ്ങനാശേരിയിൽ കാറിൽ കറങ്ങി നടന്ന ഒരു മുഹമ്മദാലി ഉണ്ടായിരുന്നു. ധനിക കുടുംബാംഗമെങ്കിലും കറകളഞ്ഞ കമ്യൂണിസ്റ്റ് . 1957ലെ ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ ഇന്ത്യൻ തലസ്ഥാനമായ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി കല്യാണ കൃ ഷണൻ നായർ. പക്ഷെ അതോടെ മുഹമ്മദാലിയുടെ കാർ അപ്രത്യക്ഷമായി. കല്യാണ കൃഷ്ണൻ നായരുടെ തെരഞ്ഞെടുപ്പ് ചിലവ് മുഹമ്മദാലി ഏതാണ്ട് ഒറ്റക്ക് ചുമന്നതുകൊണ്ട് അതേ തരമുണ്ടായിരുന്നുള്ളു.മുഹമ്മദാലിക്ക് സുന്ദരമായൊരു പ്രണയമുണ്ടായിരുന്നു. കോളജ് വിദ്യാർഥിനിയായിരുന്ന എൽ.തങ്കമ്മ. കോൺഗ്രസ് കമ്യൂണിസ്റ്റ് പാരമ്പര്യങ്ങൾ യോജിച്ച ഈഴവ കുടുംബാംഗം. ആ പ്രണയം അക്കാലത്ത് ചങ്ങനാശേരിയിലെ സംസാര വിഷയമായിരുന്നു.ആ മുസ്ലിം - ഈഴവ വിവാഹം നടന്നു. പാർട്ടി സഖാക്കൾ പരികർമികളായി. കേരളത്തിൽ അന്ന് അവേശത്തോടെ പലരും സ്വപ്നം കണ്ട നവോത്ഥാനത്തിന്റെ ഉത്തമോദാഹാരണമായിരുന്നു മുഹമ്മദാലി - തങ്കമ്മ വിവാഹം.മുഹമ്മദാലി ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൽ.തങ്കമ്മയെ ഇന്നലെ ടി.വി ചാനലുകളിൽ കണ്ടു. അന്യായ തടങ്കലിൽ കഴിയുന്ന മകന് നീതിക്കായി സമരമിരിക്കുമെന്ന് പ്രഖ്യാപിക്കാനായിരുന്നു അത്. സ്വാതന്ത്യത്തിന് മുമ്പ് ജനിച്ച് നവകേരള സൃഷ്ടിക്കായി ആവേശം കൊണ്ട ഒരു തലമുറയുടെ കരുത്ത് എൺപത് കഴിഞ്ഞ ആ മാതാവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.ആ മകനെ ഞാനറിയും. ഒരു പക്ഷെ നിങ്ങളും, കെ.എം ഷാജഹാൻ. പിണറായി വിജയൻ നിങ്ങളറിയില്ലേ എന്നു ചോദിച്ച ഷാജഹാൻ.പ്രസ്ഥാനത്തിനായി എല്ലാം ത്യജിച്ച എത്രയെത്ര മുഹമ്മദലിമാർ.കമ്യൂണിസ്റ്റുകാരെ വിശ്വാസപരമായി തന്നെ ചെകുത്താന്മാരായി കാണുന്ന ഒരു ജനതക്കിടയിലാണ് മുഹമ്മദാലി കമ്യൂണിസം വളർത്താൻ ശ്രമിച്ചത്. ന്യൂനപക്ഷങ്ങൾ ഇന്നും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് എത്രയോ അകലെയാണെന്ന് ഓർക്കണം. മിശ്രവിവാഹത്തിലൂടെ ആദർശം വാക്കിൽ മാത്രമല്ലെന്ന് ഞളിയിക്കുകയും ചെയ്തു. മുഹമ്മദാലിയുടെ സഹോദരൻ ഡോ.ബി ഇഖ്ബാലിനെയും നമുക്കറിയാം. എന്നിട്ടാണ് പിണറായി വിജയൻ ചോദിക്കുന്നത്, (ജനനത്തിനു മുമ്പേ പാർട്ടിയുടെ സ്വന്തമായ നാട്ടിൽ നിന്ന് ‘ പാർട്ടി കെട്ടിപ്പടുക്കലിന്റെ യാതൊരു ബുദ്ധിമുട്ടു മറിയാതെ, അതിന്റെ എല്ലാ ആനുകൂല്യവും കൈപ്പറ്റി മുഖ്യമന്ത്രി കസേരയിലെത്തിയ പിണറായി വിജയൻ ) ഷാജഹാനെ അറിയില്ലേ എന്ന്.അറിയും, ഷാജഹാനെ അറിയും, നന്നായി അറിയും.

ഈ പാര്‍ട്ടിക്ക് വേണ്ടി പോരുകോഴിയെ പോലെ നിന്ന താങ്കളോട് എത്രവട്ടം പറഞ്ഞതാണ് ഈ പാര്‍ട്ടി ഇങ്ങനെയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സുഹൃത്തായ ടിടി ശ്രീകുമാര്‍.

പ്രിയ ഷാജഹാന്‍, താങ്കളെ രാവിലെ ജയില്‍ വളപ്പില്‍ നടക്കാനും വൈകിട്ട് പാട്ട് പാടാനും അനുവദിക്കുന്നുണ്ടോ? ഒരേ ഹോസ്റ്റലില്‍ നാം താമസിച്ച കാലത്ത് എത്ര പറഞ്ഞതാണ് ഈ പാര്‍ട്ടി ഇങ്ങനെയാണ് എന്ന്. അന്നൊക്കെ എന്റെ നേരെ വന്നു. പോരുകൊഴിയെ പ്പോലെ താങ്കള്‍ ഈ പാര്‍ട്ടിക്ക് വേണ്ടി നിന്ന കാലം എന്റെ ഓര്‍മ്മയില്‍. അന്നും ഇന്നും ഒരു പുഞ്ചിരിയുമായി ഞാന്‍ ഉണ്ട്. ചരിത്രം വല്ലാത്തൊരു സംഭവം തന്നെ. ഷാജിര്ഖാന്‍ ഡിപിഇപി വിരുദ്ധ സമര കാലത്തെ ഓര്‍മ്മയില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരുന്നു. ഷാജിര്‍ഖാനെയും താങ്കളെയും കാണാന്‍ വരും. അകത്തോ പുറത്തോ വച്ച്. ആ ജയില്‍ എനിക്കൊട്ടും അപരിചിതമല്ല. ആ പോലീസും :) ഏതായാലും വേഗം മോചിതനാകാന്‍ ആശംസ.