‘മാം, രക്ഷിക്കണം’; സുഷമാ സ്വരാജിന് ഷാരുഖ് ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ കണ്ട പ്രേക്ഷകന്റെ ട്വീറ്റ്

August 8, 2017, 10:14 am
‘മാം, രക്ഷിക്കണം’; സുഷമാ സ്വരാജിന് ഷാരുഖ് ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ കണ്ട പ്രേക്ഷകന്റെ ട്വീറ്റ്
Social Stream

ട്വീറ്റിലൂടെയാണെങ്കിലും രക്ഷിക്കണം എന്ന് ആരെങ്കിലും അഭ്യര്‍ത്ഥിച്ചാല്‍ കൃത്യസമയത്ത് ഇടപെട്ട് സഹായിക്കാനുള്ള സുഷമാ സ്വരാജിന്റെ വലിയ മനസിന് ഉദാഹരണങ്ങള്‍ ഏറെയാണ്. ഇന്ത്യക്കാര്‍ മാത്രമല്ല, വിദേശികളും സുഷമയുടെ സഹായം പലപ്പോഴും നേടിയിട്ടുണ്ട്. അമേരിക്കയിലെത്തിയപ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും സുഷമാ സ്വരാജിനെ പ്രവാസി ഇന്ത്യക്കാര്‍ക്ക് മുമ്പാകെ അഭിനന്ദിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഷാരുഖ് ചിത്രത്തില്‍ നിന്നും തന്നെ രക്ഷിക്കണമേ എന്നാണ് ഒരു വിരുതന്റെ അഭ്യര്‍ത്ഥന. പൂനെ സ്വദേശശിയാണ് ട്വിറ്ററിലെ പൊട്ടിചിരിപ്പിച്ച ട്വീറ്റിന് ഉടമ.

ഏറെ പ്രതീക്ഷയോടെ എത്തിയ ഇംതിയാസ് അലി ചിത്രം ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ഷാരൂഖ് ഖാന്‍-അനുഷ്ക ചിത്രം പ്രേഷകരെ നിരാശപ്പെടുത്തിയിരുന്നു. ചിത്രം കാണാന്‍ തിയേറ്ററിലെത്തിയ വിശാല്‍ സൂര്യവന്‍ഷി എന്ന പ്രേക്ഷകനാണ് അഭ്യര്‍ത്ഥനയുമായി ട്വീറ്റ് ചെയ്തത്. ലോക്കേഷനടക്കം ചേര്‍ത്ത്, താന്‍ ഇന്ന തിയേറ്ററില്‍ ഷാരൂഖ് ചിത്രം കാണുകയാണെന്നും കഴിയുന്നതും വേഗം ഇവിടെ നിന്ന് രക്ഷിക്കമേ എന്നായിരുന്നു ട്വീറ്റ്.

വിശാലിന്റെ ട്വീറ്റ് അക്ഷരാര്‍ത്ഥത്തില്‍ ട്വീറ്ററിലെ ഇളക്കി മറിച്ചെങ്കിലും സ്വസിദ്ധമായ ശൈലിയില്‍ വിദേശകാര്യ മന്ത്രി തിരിച്ചടിക്കുന്നതും കാത്തിരിക്കുകയാണ്. ട്വിറ്റര്‍ ലോകം. ചൊവ്വാ ഗ്രഹത്തില്‍ പെട്ടിരിക്കുകയാണെന്നും ഫ്രിഡ്ജ് നശിച്ച് പോയെന്നും പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് സുഷമ കൊടുത്ത മറുപടികളിലാണ് ഏവരുടെയും പ്രതീക്ഷ.

താങ്കള്‍ ജീവനോടെയുണ്ടോ എന്നൊക്കെയാണ് ചിലരുടെ മറുപടി ട്വീറ്റെങ്കില്‍ അനാവശ്യ കാര്യങ്ങള്‍ ട്വീറ്റ് ചെയ്ത് അടിയന്തര കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കരുതെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.