ടീച്ചര്‍ ഒന്നു കൊടുത്തു, തിരിച്ച് വിദ്യാര്‍ത്ഥിനിയും; പിന്നീട് ക്ലാസ് മുറിയില്‍ നടന്നത് പൂരത്തല്ല്‌ 

April 18, 2017, 10:52 am
ടീച്ചര്‍ ഒന്നു കൊടുത്തു, തിരിച്ച് വിദ്യാര്‍ത്ഥിനിയും; പിന്നീട് ക്ലാസ് മുറിയില്‍ നടന്നത് പൂരത്തല്ല്‌ 
Social Stream

ചൈനയിലെ ഒരു സ്‌കൂളില്‍ നടന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ദേഷ്യം സഹിക്കവെയ്യാതെ വിദ്യാര്‍ത്ഥിനിയെ അടിച്ച അധ്യാപികയെ തിരിച്ചടിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ വെയ്‌ബോ പുറത്തുവിട്ടിരിക്കുന്നത്.

ക്ലാസ് റൂമില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥിനിയോട് ദേഷ്യപെടുന്നു. എന്നാല്‍ ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്തടിക്കൂ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനി അധ്യാപികയെ പ്രകോപിപ്പിക്കുകയാണ്. ഇത് അസഹനീയമായപ്പോള്‍ അധ്യാപിക അടിക്കുന്നു. അസാധാരണ സംഭവങ്ങളാണ് പിന്നീടവിടെ നടന്നത്.

അധ്യാപികയെ തിരിച്ച് വിദ്യാര്‍ത്ഥിനി തല്ലിയത് പിന്നീട് ഇരുവരും തമ്മിലുളള പൊരിഞ്ഞ അടിയായി മാറുകയായിരുന്നു. തുടര്‍ന്ന് ക്ലാസിലെ മറ്റു കുട്ടികള്‍ വന്ന് ഇരുവരെയും പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം.

ചൈനയിലെ ഏത് സ്‌കൂളില്‍ വെച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് വ്യക്തമല്ല. ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറാലായ വീഡിയോ ഇരുപത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

അധ്യാപികയെയും വിദ്യാര്‍ത്ഥിനിയെയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കേണ്ട അധ്യാപിക തന്നെ ഇത്തരത്തില്‍ അടി കൂടുന്നത് ശരിയല്ല എന്നും അധ്യാപികയെ അടിക്കുന്ന വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപെടുന്നു.