അര്‍ണാബിനെ അങ്ങനെ വിടാന്‍ തയ്യാറാവാതെ ട്രോളന്‍മാരും; മലയാളികള്‍ റിവ്യൂ റേറ്റിംഗ് തുടരുന്നു 

August 10, 2017, 9:06 am
അര്‍ണാബിനെ അങ്ങനെ വിടാന്‍ തയ്യാറാവാതെ ട്രോളന്‍മാരും; മലയാളികള്‍ റിവ്യൂ റേറ്റിംഗ് തുടരുന്നു 
Social Stream
Social Stream
അര്‍ണാബിനെ അങ്ങനെ വിടാന്‍ തയ്യാറാവാതെ ട്രോളന്‍മാരും; മലയാളികള്‍ റിവ്യൂ റേറ്റിംഗ് തുടരുന്നു 

അര്‍ണാബിനെ അങ്ങനെ വിടാന്‍ തയ്യാറാവാതെ ട്രോളന്‍മാരും; മലയാളികള്‍ റിവ്യൂ റേറ്റിംഗ് തുടരുന്നു 

കൊലനിലമാണ് കേരളം എന്ന് വിശേഷിപ്പിച്ച് അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ടിവി തുടര്‍ച്ചയായി കേരളത്തെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിനെതിരെ മലയാളികള്‍ ഒരുമിച്ചുണര്‍ന്നപ്പോള്‍ ആദ്യം താഴെ വീണത് റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജായിരുന്നു. ഫേസ്ബുക്ക് പേജിലെ റിവ്യൂ 4ല്‍ നിന്ന് 2.2ലേക്കാണ് കുത്തനെ വീണത്. ഇനിയും റിവ്യൂ ഓപ്ഷന്‍ അനുവദിച്ചാല്‍ അത് ഏറ്റവും മോശമായ അവസ്ഥയിലാവും എന്ന് മനസ്സിലാക്കിയ റിപബ്ലിക്ക് ടിവി ഫേസ്ബുക്ക് റിവ്യൂ ഓപ്ഷന്‍ പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ അവിടെ നിര്‍ത്താന്‍ മലയാളികള്‍ തയ്യാറായിരുന്നില്ല. ഫേസ്ബുക്കില്‍ റിവ്യൂ ഇടാന്‍ അവസരം തന്നില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ കയറി റിപബ്ലിക്ക് ടിവി ആപിന് റിവ്യൂ ചെയ്യും എന്നാണ മലയാളികള്‍ എടുത്തത്. ആ തീരുമാനം അര്‍ണാബിനും റിപബ്ലിക്ക് ടിവിക്കും കനത്ത ക്ഷീണമാണ് ഉണ്ടാക്കിയത്, ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

കേരളത്തെ അപമാനിച്ച അര്‍ണാബിനെതിരെയും റിപബ്ലിക്ക് ടിവിക്കുമെതിരെ പ്രതികരിക്കാന്‍ മടിച്ചില്ല ട്രോളന്‍മാരും. ട്രോള്‍ ഗ്രൂപ്പുകളില്‍ അര്‍ണാബിനെതിരെ ട്രോളുകള്‍ വന്നു കൊണ്ടിരിക്കുക തന്നെയാണ്.