ദരിദ്രരരെന്ന് വിളിച്ച മുതലാളിക്ക് ഇന്ത്യയ്ക്കാരുടെ എട്ടിന്റെ പണി; സ്‌നാപ്പ്ചാറ്റ് റേറ്റിങ് ഒറ്റ സ്റ്റാറിലേക്ക് കൂപ്പുകുത്തി; #UninstallSnapchat ട്രെന്‍ഡിങ്

April 16, 2017, 2:48 pm

ദരിദ്രരരെന്ന് വിളിച്ച മുതലാളിക്ക് ഇന്ത്യയ്ക്കാരുടെ എട്ടിന്റെ പണി; സ്‌നാപ്പ്ചാറ്റ് റേറ്റിങ് ഒറ്റ സ്റ്റാറിലേക്ക് കൂപ്പുകുത്തി; #UninstallSnapchat ട്രെന്‍ഡിങ്
Social Stream

ഇന്ത്യയെ പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ്ചാറ്റ് വ്യാപിപ്പിക്കില്ലെന്ന സിഇഒ ഇവാന്‍ സ്പീഗെലിന്റെ വിവാദ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കത്തിയപ്പോള്‍ ആപ്പ് റേറ്റിങ് ഒറ്റ സ്റ്റാറിലേക്ക് കൂപ്പുകുത്തി.

2015ലെ സ്പീഗെലിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 'ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യ, സ്‌പെയിന്‍ തുടങ്ങിയ ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമില്ല' - എന്നായിരുന്നു സ്പീഗെല്ലിന്റെ വാക്കുകളെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്കാരെ അവഹേളിച്ച സിഇഒയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ സ്‌നാപ്പ് ചാറ്റിന് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാന്‍ ആഹ്വാനമുണ്ടായിരുന്നു. #UninstallSnapchat എന്ന ഹാഷ്ടാഗോടെ ആയിരുന്നു ആഹ്വാനം. ഈ ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി.

ആഹ്വാനം എല്ലാവരും ഏറ്റെടുത്തതോടെ ആപ്പിള്‍ സ്റ്റോറില്‍ ആപ്പിന്റെ റേറ്റിങ് ഒന്നിലേക്ക് കൂപ്പുകുത്തി. നിലവിലെ ആപ്പ് പതിപ്പിന് ലഭിച്ച കസ്റ്റമര്‍ റേറ്റിങ് ഇപ്പോള്‍ സിംഗിള്‍ സ്റ്റാര്‍ ആണെന്ന് ആപ്പ് സ്‌റ്റോറിലെ ആപ്പ് ഇന്‍ഫോയില്‍ പറയുന്നു. എല്ലാ പതിപ്പുകള്‍ക്കുമുള്ള റേറ്റിങ് ഇപ്പോള്‍ ഒന്നര സ്റ്റാര്‍ ആണ്. #boycottsnapchat എന്ന ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നു. സ്‌നാപ്പ്ചാറ്റിനെതിരായ പോസ്റ്റുകളും പ്രവഹിക്കുന്നു.

നാല് സ്റ്റാര്‍ ആണ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ആപ്പിനുള്ള റേറ്റിങ്‌. പ്ലേ സ്റ്റോറിലെ റേറ്റിങ്ങിലും ഇടിവുണ്ടാക്കാനുള്ള തീവ്രശ്രമങ്ങള് നടക്കുന്നു.

ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുക്കാരും ക്രിസ്ത്യാനികളും ഒരേസ്വരത്തില്‍ ട്വീറ്റ് ചെയ്യുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളെ ഒരു കുടക്കീഴില്‍ നിര്‍ത്തിയതിന് സ്‌നാപ്പ്ചാറ്റിന് നന്ദി
ട്വിറ്റര്‍ യൂസര്‍.
സ്‌നാപ്പ്ചാറ്റിനോട് അഡിക്ട് ആയ ആളാണ് ഞാന്‍. പക്ഷെ ആപ്പിനേക്കാള്‍ വലുതാണ് എനിക്ക് എന്റെ രാജ്യം. ഇന്ത്യയ്ക്കാരില്ലാതെ നിങ്ങള്‍ എങ്ങനെ സമ്പാദിക്കുമെന്ന് നോക്കാമല്ലോ
ട്വിറ്റര്‍ യൂസര്‍