‘സാര്‍ നിങ്ങളാണ് രാജ്യത്തെ ഏറ്റവും നല്ല തമാശ’; ചിരിക്കാനാവശ്യപ്പെട്ട മോഡിയോട് വൈഭവ് മഹേശ്വരി 

January 17, 2017, 6:19 pm
‘സാര്‍ നിങ്ങളാണ് രാജ്യത്തെ ഏറ്റവും നല്ല തമാശ’; ചിരിക്കാനാവശ്യപ്പെട്ട മോഡിയോട് വൈഭവ് മഹേശ്വരി 
Social Stream
Social Stream
‘സാര്‍ നിങ്ങളാണ് രാജ്യത്തെ ഏറ്റവും നല്ല തമാശ’; ചിരിക്കാനാവശ്യപ്പെട്ട മോഡിയോട് വൈഭവ് മഹേശ്വരി 

‘സാര്‍ നിങ്ങളാണ് രാജ്യത്തെ ഏറ്റവും നല്ല തമാശ’; ചിരിക്കാനാവശ്യപ്പെട്ട മോഡിയോട് വൈഭവ് മഹേശ്വരി 

രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ആക്ഷേപ ഹാസ്യവും തമാശയും വേണമെന്ന് താന്‍ കരുതുന്നതായി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വൈഭവ് മഹേശ്വരി എന്ന ഫോളോവര്‍ കൊടുത്ത മറുപടി വൈറലാവുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ആക്ഷേപ ഹാസ്യവും തമാശയും വേണമെന്ന് താന്‍ കരുതുന്നു. തമാശ നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം പകരും. തമാശ നല്ല വേദന സംഹാരിയാണെന്ന് ട്വിറ്ററിലൂടെയാണ് മോഡി പറഞ്ഞത്. ഇതിനെതിരെ വൈഭവ് മഹേശ്വരി പറഞ്ഞ മറുപടിയാണ് വൈറലായത്.

'അതെ സര്‍,നിങ്ങളാണ് രാജ്യത്തെ ഏറ്റവും നല്ല തമാശ, അഭിനന്ദിക്കുന്നു. ലോകത്തെ കൂടുതല്‍ രാജ്യങ്ങളും ഇപ്പോള്‍ നമ്മുടെ രാജ്യത്തെ നോക്കിയാണ് ചിരിക്കുന്നത്' എന്നായിരുന്നു വൈഭവ് മഹേശ്വരിയുടെ മറുപടി.