ഇതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളുടെ സാധാരണ ആഘോഷം; അറസ്റ്റൊന്നും ഉണ്ടായില്ലെന്ന് വിജയ് മല്യയുടെ ട്വീറ്റ്; ‘കോടതിയില്‍ വിചാരണ തുടങ്ങിയെന്ന് മാത്രം’  

April 18, 2017, 6:25 pm
ഇതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളുടെ സാധാരണ ആഘോഷം; അറസ്റ്റൊന്നും ഉണ്ടായില്ലെന്ന് വിജയ് മല്യയുടെ ട്വീറ്റ്; ‘കോടതിയില്‍ വിചാരണ തുടങ്ങിയെന്ന് മാത്രം’  
Social Stream
Social Stream
ഇതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളുടെ സാധാരണ ആഘോഷം; അറസ്റ്റൊന്നും ഉണ്ടായില്ലെന്ന് വിജയ് മല്യയുടെ ട്വീറ്റ്; ‘കോടതിയില്‍ വിചാരണ തുടങ്ങിയെന്ന് മാത്രം’  

ഇതെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളുടെ സാധാരണ ആഘോഷം; അറസ്റ്റൊന്നും ഉണ്ടായില്ലെന്ന് വിജയ് മല്യയുടെ ട്വീറ്റ്; ‘കോടതിയില്‍ വിചാരണ തുടങ്ങിയെന്ന് മാത്രം’  

ലണ്ടന്‍: തന്നെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത തെറ്റാണെന്നും മാധ്യങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടശേഷമാണ് വിജയ് മല്യയുടെ അവകാശവാദം.

ട്വിറ്ററിലൂടെയാണ്‌ അറസ്റ്റ് വാര്‍ത്ത മല്യ നിഷേധിച്ചത്. വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ സാധാരണ ആഘോഷം മാത്രമാണ്. രാജ്യങ്ങള്‍ പ്രതിയെ കൈമാറുന്നത് സംബന്ധിച്ചുള്ള കോടതി നടപടികള്‍ പ്രതീക്ഷിച്ചതുപോലെ ഇന്ന് ആരംഭിച്ചെന്നുമാണ് വിജയ് മല്യയുടെ ട്വീറ്റ്. മല്യയുടെ ട്വീറ്റിന് താഴെ ട്രോളുകളും വരുന്നുണ്ട്.

വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയ്ക്കുവേണ്ടി മല്യയെ അറസ്റ്റ് ചെയ്തതായി സ്‌കോട്ട്‌ലണ്ട് യാഡ് പ്രസ്താവനയിറക്കി. സ്‌കോട്ട്‌ലന്റ് യാഡ് അറസ്റ്റ് ചെയ്തത് മൂന്നുമണിക്കൂറിന് ശേഷം മല്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കോടികള്‍ തട്ടിച്ച് രാജ്യം വിട്ട കിങ്ഫിഷര്‍ മുതലാളിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.

സിബിഐ ആവശ്യപ്രകാരം സ്‌കോട്ലാന്‍ഡ് യാര്‍ഡ് പൊലീസാണ് മല്യയെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് മിന്‍സ്റ്റണ്‍ കോടതി അടുത്ത മാസം 17ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. ഇന്ത്യയില്‍ തട്ടിപ്പ് നടത്തി നാടുവിട്ടതിനെ തുടര്‍ന്ന് തിരിച്ച് ഇന്ത്യാ ഗവണ്‍മെന്റിന് ഏല്‍പ്പിച്ചു കൊടുക്കുന്നത് സംബന്ധിച്ചുള്ള കേസിലാണ് വാദം. കോടതി നടപടികള്‍ക്ക് ശേഷം യുകെയിലെ നിയമപ്രകാരം കോടതി അനുവദിച്ചാല്‍ മാത്രമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മല്യയെ നാടുകടത്തുക.

ഇന്ത്യക്ക് മല്യയെ കൈമാറാന്‍ ബ്രിട്ടന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മല്യയുടെ അറസ്റ്റുണ്ടയത്. അറസ്റ്റ് ചെയ്ത വിവരം ബ്രിട്ടീഷ് അധികൃതര്‍ സിബിഐ അറിയിച്ചു.മല്യയെ വെസ്റ്റ് മിന്‍സ്റ്റര്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും എക്‌സ്ട്രാഡിഷന്‍( അന്യരാജ്യത്തുനിന്നു വന്ന കുറ്റവാളിയെ ആ ഗവണ്‍മെന്റിന് തിരിയെ ഏല്‍പിച്ചുകൊടുക്കല്‍ ) നടപടികള്‍ ആരംഭിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലെ നിയമനടപടികള്‍ക്ക് ശേഷം മാത്രമേ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിക്കുവെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മല്യയെ തിരിച്ചു കൊണ്ടുവരാന്‍ ഇന്ത്യയും ശ്രമം ആരംഭിച്ചു. പക്ഷേ കോടതി മല്യക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

വിജയ് മല്യക്കെതിരെ ഡല്‍ഹി കോടതിയടക്കം രാജ്യത്തെ വിവിധ കോടതികളും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈയിലെ കോടതി യുബി ഗ്രൂപ്പ് ചെയര്‍മാനായ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

9000 കോടിയുടെ വായ്പയെടുത്ത് രാജ്യത്തെ ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ് നേരത്തെ കിട്ടിയിരുന്നു. എക്സ്റ്റ്രാഡിഷനുള്ള ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖാമൂലം അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയവും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയില്‍ മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ യുകെ ഗവണ്‍മെന്റിന്റ് സ്റ്റേറ്റ് സെക്രട്ടറിയുടെ പരിശോധനക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുള്ള ബ്രിട്ടന്റെ നീക്കം. നേരത്തെ മല്യയെ നാടുകടത്താനാവില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.