വിജയ്, സൂര്യ, അജിത്, വിജയ് സേതുപതി മുതല്‍ വിജയകാന്ത് വരെ; ജിമിക്കി കമ്മല്‍ ഏറ്റെടുത്ത് തമിഴകവും 

September 11, 2017, 7:40 pm
 വിജയ്, സൂര്യ, അജിത്, വിജയ് സേതുപതി മുതല്‍ വിജയകാന്ത് വരെ; ജിമിക്കി കമ്മല്‍ ഏറ്റെടുത്ത് തമിഴകവും 
Social Stream

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സിനിമക്ക് ശേഷം മോഹന്‍ലാല്‍ സിനിമയിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഏറ്റെടുത്ത് തമിഴകം. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി വീഡിയോസ് ആണ് ഈ ഗാനവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. പ്രമുഖ അമേരിക്കൻ അവതാരകന്‍ ജിമ്മി കിമ്മല് ഈ ഗാനം ഇഷ്ടമായെന്ന് ട്വീറ്റ് ചെയ്യുക വരെയുണ്ടായി.

ഗാനം ഉണ്ടാക്കിയ ആവേശത്തില്‍ ഇപ്പോള്‍ തമിഴകവും അണിചേരുകയാണ്. തമിഴ് സിനിമകളിലെ ഗാനരംഗങ്ങളോടൊപ്പം ജിമിക്കി കമ്മല്‍ ചേര്‍ത്ത് നിരവധി വീഡിയോസ് ആണ് പുറത്തു വന്നിരിക്കുന്നു. ആ വീഡിയോസില്‍ വിജയ്, സൂര്യ, അജിത് , വിജയ് സേതുപതി മുതല്‍ വിജയകാന്ത് വരെ ജിമിക്കി കമ്മലിനോടൊപ്പം ചുവട് വെക്കുന്നു.