‘വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം കാണിക്കണം’; കുരിശു പൊളിച്ചതില്‍ യുഡിഎഫിന് തോന്നിയ അധാര്‍മ്മികത ബലറാമിനില്ല  

April 21, 2017, 3:23 pm
‘വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം കാണിക്കണം’; കുരിശു പൊളിച്ചതില്‍ യുഡിഎഫിന് തോന്നിയ അധാര്‍മ്മികത ബലറാമിനില്ല  
Social Stream

മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചത് അധാര്‍മ്മികമെന്ന യുഡിഎഫ് നിലപാട് തള്ളി കോണ്‍ഗ്രസ് യുവ എംഎല്‍എ വിടി ബലറാം. കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ടത് ധാര്‍മ്മികതയോ വൈകാരികതയോ അല്ല, നിയമപരതയാണെന്നാണ് വിടി ബലറാം വ്യക്തമാക്കിയത്. റവന്യു വകുപ്പിന്റെ നടപടിയെ പിന്തുണച്ചും കുരിശു പൊളിച്ചത് അധാര്‍മ്മികമായ നടപടിയാണെന്ന യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വാക്കുകളെ തള്ളിയുമാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പൊതുമുതല്‍ കയ്യേറുന്നതാണ് അധാര്‍മ്മികതയെന്നും അതിന് മതചിഹ്നങ്ങളെ മറയാക്കുന്നതാണ് അതിനേക്കാള്‍ വലിയ അധാര്‍മ്മികത. അതൊഴിപ്പിച്ചെടുത്ത് പൊതുമുതല്‍ സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റേയും രാഷ്ട്രീയ സംവിധാനങ്ങളുടേയും ധാര്‍മ്മികതയെന്നും ബലറാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണമെന്നും ബലറാം പരിഹസിക്കുന്നുണ്ട്.

കയ്യേറ്റമൊഴിപ്പിക്കുന്ന കാര്യത്തിൽ പരിഗണിക്കേണ്ടത്‌ ധാർമ്മികതയോ വൈകാരികതയോ അല്ല, നിയമപരതയാണ്‌. പൊതുമുതൽ കയ്യേറുന്നതാണ്‌ അധാർമ്മികത, അതിന്‌ മതചിഹ്നങ്ങളെ മറയാക്കുന്നതാണ്‌ അതിനേക്കാൾ വലിയ അധാർമ്മികത. അതൊഴിപ്പിച്ചെടുത്ത്‌ പൊതുമുതൽ സംരക്ഷിക്കുക എന്നതാണ്‌ ഭരണകൂടത്തിന്റെയും രാഷ്ട്രീയ സംവിധാനങ്ങളുടേയും ധാർമ്മികത. വഴിയിൽ കിടക്കുന്ന കുരിശെടുത്ത്‌ തോളത്ത്‌ വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണം.