വീഡിയോ: മൂന്നാം തവണ പിഴച്ചില്ല; വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാറിനു മുകളില്‍ നിന്ന് യുവാവിനെ രക്ഷിച്ചതിങ്ങനെ!

August 9, 2017, 1:14 pm
 വീഡിയോ: മൂന്നാം തവണ പിഴച്ചില്ല; വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാറിനു മുകളില്‍ നിന്ന് യുവാവിനെ രക്ഷിച്ചതിങ്ങനെ!
Social Stream

അമേരിക്കയിലെ ടെക്‌സാസ് സാന്‍ അന്റോണിയോയില്‍ വെള്ളപ്പൊക്കത്തില്‍ പെട്ടു പോയ കാര്‍ യാത്രക്കാരനെ രക്ഷാപ്രവര്‍ത്തകര്‍ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൈയടിയേറ്റുവാങ്ങുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടാന്‍ തന്റെ എസ് യുവിക്ക് മുകളില്‍ അഭയം തേടിയ യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കു കയറ്റിയ വീഡിയോയാണ് വൈറലാകുന്നത്.

ഏറെ നേരത്തെ പരിശ്രമത്തിനു ഒടുവിലാണ് കുടുങ്ങി കിടന്ന യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. 45 മിനിറ്റോളം യുവാവിന് കാറിന് മുകളില്‍ ഇരിക്കേണ്ടിവന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ രണ്ട് തവണ ഏണി ഒടിഞ്ഞതിനാല്‍ പരാജയപ്പെട്ട രക്ഷാപ്രവര്‍ത്തനം മൂന്നാംതവണയാണ് ലക്ഷ്യം കണ്ടത്.

കാല്‍പൊക്കത്തില്‍ വെള്ളം കയറിയിട്ടും ഇത് ഗൗനിക്കാതെയാണ് യുവാവ് വാഹനം ഓടിച്ചു പോയത്. എന്നാല്‍ പെട്ടെന്ന് വണ്ടി ഓഫ് ആവുകയും, പെട്ടെന്ന് കുത്തിയൊലിച്ച് എത്തിയ വെള്ളത്തില്‍ കുടുങ്ങുകയും ചെയ്തു. രണ്ട് യൂണിറ്റ് അഗ്‌നിശമന സേന ഉദ്യോഗസ്ഥരാണ് യുവാവിനെ കരയ്ക്ക് കയറ്റുന്നതിനായി എത്തിയത്.