വാതില്‍ തുറന്നപ്പോള്‍ കൂടെവന്നത് പാമ്പ്, പിന്നെ നടന്നത് ഒരു പരാക്രമം തന്നെ!

April 13, 2017, 1:40 pm

വാതില്‍ തുറന്നപ്പോള്‍ കൂടെവന്നത് പാമ്പ്, പിന്നെ നടന്നത് ഒരു പരാക്രമം തന്നെ!
Social Stream
Social Stream

വാതില്‍ തുറന്നപ്പോള്‍ കൂടെവന്നത് പാമ്പ്, പിന്നെ നടന്നത് ഒരു പരാക്രമം തന്നെ!

വാതില്‍ തുറന്നപ്പോള്‍ കൂടെവന്നത് പാമ്പ്, പിന്നെ നടന്നത് ഒരു പരാക്രമം തന്നെ!

അപ്രതീക്ഷിതമായി ഒരു കളിപ്പാട്ട പാമ്പിനെ കണ്ടാല്‍ പോലും പേടിച്ച് വിറച്ച് പോകും പലരും. ഈ സ്ഥാനത്തൊരു യഥാര്‍ത്ഥ പാമ്പ് വന്നാലോ, എന്തായിരിക്കും അവസ്ഥ. കാര്യം ഇത്തിരി ഗൗരവമുള്ളതാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ചിരിച്ചു പോകും. കടിക്കാനെത്തിയ പാമ്പില്‍ നിന്നും രക്ഷപെടാനുള്ള തായ്‌ലാന്‍ഡ് സ്വദേശിയായ യുവാവിന്റെ പരാക്രമമാണ് തരംഗമാകുന്നത്.

ഒരു ഇന്റര്‍നെറ്റ് കഫെയെന്നു തോന്നിപ്പിക്കുന്ന കടയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഒരുങ്ങി വാതില്‍ തുറക്കുന്ന യുവാവിനു പാമ്പ് ആക്രമിക്കാന്‍ ഒരുങ്ങുന്നതും, അതില്‍ നിന്ന് രക്ഷപെടാനായി യുവാവ് നടത്തുന്ന പരാക്രമവുമാണ് വീഡിയോയിലുള്ളത്. യുവാവ് അലറിവിളിച്ച് ഓടുന്നതും നിലത്തുവീഴുന്നതും കണ്ട് മറ്റുള്ളവരും ആകെ പരിഭ്രാന്തിയിലാക്കുന്നു. പാമ്പാണ് എന്ന് മനസിലായത്തോടെ ചുറ്റും നിന്നവരും ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.