കാര്‍ തെക്കോട്ടെങ്കില്‍ ടയര്‍ വടക്കോട്ട്! രണ്ട് പേരെ ഇടിച്ചിട്ട് ഒന്നൊന്നര ലാന്‍ഡിങ്ങും; ചുമരിനുള്ളിലും സെയ്ഫല്ല; അപൂര്‍വ്വ കാഴ്ച്ച ക്യാമറയില്‍ 

April 21, 2017, 12:57 pm
 കാര്‍ തെക്കോട്ടെങ്കില്‍ ടയര്‍ വടക്കോട്ട്! രണ്ട് പേരെ ഇടിച്ചിട്ട് ഒന്നൊന്നര ലാന്‍ഡിങ്ങും; ചുമരിനുള്ളിലും സെയ്ഫല്ല; അപൂര്‍വ്വ കാഴ്ച്ച ക്യാമറയില്‍ 
Social Stream

ഓടുന്ന വാഹനത്തില്‍ നിന്നും ടയര്‍ ഊരിപ്പോയാല്‍ എന്ത് സംഭവിക്കും? ഓര്‍ക്കാപുറത്ത് ഉണ്ടാവുന്ന ഇത്തരം അപകടം വണ്ടിയിലുള്ളവരെ മാത്രമല്ല ബാധിക്കുന്നത് എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറ പറക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ റോഡിനരികില്‍ ഉണ്ടായിരുന്ന ഫാര്‍മസിയില്‍ കാത്തിരുന്നവരുടെ നേര്‍ക്കാണ് വന്നുപതിച്ചത്.

തുര്‍ക്കിയിലെ അഡാന പ്രവിശ്യയില്‍ വെള്ളിയാഴ്ച നടന്ന സംഭവം നടന്നത്. ഫാര്‍മസി ഉടമയായ അബ്ദുള്‍ഖാദിര്‍ തന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കടയിലിരിക്കവെയാണ് അപ്രതീഷിതമായി കടയ്ക്കുള്ളിലേക്ക് ടയര്‍ പാഞ്ഞുകയറിയത്. മുഖത്തടിച്ചെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

അപ്രതീക്ഷിതമായി ടയര്‍ കടയ്ക്കുള്ളിലേക്ക് വന്നത് ഞെട്ടിച്ചുവെന്ന് ഫാര്‍മസി ഉടമ അബ്ദുള്‍ഖാദിര്‍ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: മരുന്നുവാങ്ങാനെത്തുന്ന രോഗികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വന്നത് ഒരു ചക്രമായിരുന്നു. ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു ഫാര്‍മസിയില്‍ പോലും സുരക്ഷിതമല്ല എന്നതാണ് സ്ഥിതി.

Also Read: ഓര്‍ക്കാപ്പുറത്ത് യുവാവിനുണ്ടായ ദുരന്തം; തലയില്‍ കൈവെച്ച് ഓണ്‍ലൈന്‍ ലോകം; വീഡിയോ പറപറക്കുന്നു

വാഹനത്തില്‍ നിന്ന് ഊരി പോയ ടയര്‍ പ്രധാന റോഡിന് കുറച്ചകലെയുള്ള വഴിയോരത്ത് കൂടി നടന്നുപോയ യുവാവിനെ ഇടിച്ചിട്ട് വീഡിയോ കുറച്ച് നാള്‍ക്ക് മുമ്പ് ഓണ്‍ലൈനില്‍ വൈറലായിരുന്നു. 'വരാനിരിക്കുന്നത് എവിടെയായിരുന്നാലും വരും' എന്ന പഴഞ്ചൊല്ലാണ് ഈ വീഡിയോകള്‍ ഓര്‍മിപ്പിക്കുന്നത്.