‘മുഖ്യമന്ത്രി കുരിശ്കൃഷി സംരക്ഷിക്കണം എന്ന് പറയുന്നതിന്റെ പൊരുളെന്താണ്?’; നട്ടെല്ലുള്ള സര്‍ക്കാരിനെയാണ് ആഗ്രഹിക്കുന്നതെന്ന് ജോയ് മാത്യു  

April 21, 2017, 12:00 pm
‘മുഖ്യമന്ത്രി കുരിശ്കൃഷി സംരക്ഷിക്കണം എന്ന് പറയുന്നതിന്റെ പൊരുളെന്താണ്?’; നട്ടെല്ലുള്ള സര്‍ക്കാരിനെയാണ് ആഗ്രഹിക്കുന്നതെന്ന് ജോയ് മാത്യു  
Social Stream
Social Stream
‘മുഖ്യമന്ത്രി കുരിശ്കൃഷി സംരക്ഷിക്കണം എന്ന് പറയുന്നതിന്റെ പൊരുളെന്താണ്?’; നട്ടെല്ലുള്ള സര്‍ക്കാരിനെയാണ് ആഗ്രഹിക്കുന്നതെന്ന് ജോയ് മാത്യു  

‘മുഖ്യമന്ത്രി കുരിശ്കൃഷി സംരക്ഷിക്കണം എന്ന് പറയുന്നതിന്റെ പൊരുളെന്താണ്?’; നട്ടെല്ലുള്ള സര്‍ക്കാരിനെയാണ് ആഗ്രഹിക്കുന്നതെന്ന് ജോയ് മാത്യു  

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയ നിര്‍മ്മിച്ച കുരിശ് പൊളിച്ചുമാറ്റിയതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ചതിനെതിരെ് നടന്‍ ജോയ് മാത്യു. ശരിയായ വിശ്വാസി ഈ കൃഷിയില്‍ വിശ്വസിക്കില്ല എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് കുരിശ് കൃഷിക്കാരെ സംരക്ഷിക്കുന്നതെന്ന് ജോയി മാത്യു ചോദിച്ചു. മത ചിഹ്നങ്ങള്‍ വെച്ചുള്ള കയ്യേറ്റങ്ങള്‍, അത് ഏത് മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവണ്‍മെന്റിനെയാണ് വിവരവും വിദ്യാഭ്യാസവുമുള്ള യുവതലമുറ ആഗ്രഹിക്കുന്നത്.

കുരിശ് പൊളിച്ച് മാറ്റിയതിനെ അനുകൂലിച്ച് രംഗത്ത് വന്ന നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ മതനിരപേക്ഷ കേരളം ആദരിക്കുകയാണ്. എല്ലാ മതമേധാവികളുടെയും നിലപാട് ഇതായിരുന്നെങ്കില്‍ നാട് നന്നായേനെ. ക്രിസ്താനി മറ്റുള്ളവര്‍ക്ക് കുരിശാകരുതെന്നും സ്വയം കുരിശാകുകയാണ് വേണ്ടതെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക്‌
കുരിശാകരുത്‌-‌
സ്വയം കുരിശാകുകയാണു വേണ്ടത്‌

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകൾ സ്‌ഥാപിക്കും. പിന്നെ ഒരു രൂപക്കൂട്‌ വരും. അതിനോട്‌ ചേർന്ന് ഒരു ഭന്ധാരപ്പെട്ടി. മെഴുകുതിരി സ്റ്റാൻഡ്‌, തുടർന്ന് ഒരു ചെറിയ ഷെഡ്‌ -അതിനു പ്രാർഥനാലയം എന്നു പേർ. പിന്നീടാണു അത്‌ കോടികൾ ചിലവഴിച്‌ പള്ളിയാക്കുക. വെഞ്ചരിക്കൽ കർമ്മത്തിനു മന്ത്രിപുംഗവന്മാർ തുടങ്ങി ന്യായാധിപന്മാർ വരെ വന്നെന്നിരിക്കും. ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർഥന തുടങ്ങുകയായി.

സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണു മതത്തിന്റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾ കൈവശപ്പെടുത്തുന്നത്‌- അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറൂക നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്‌. ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുംബോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണു? മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ ,അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവർമ്മെന്റിനേയാണു വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌ കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവർമ്മെന്റ്‌ നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിനു മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്‌- എല്ലാ മതമേധാവികളും ഈ മാത്രുക പിന്തുർന്നിരുന്നെങ്കിൽ ഈ നാട്‌ എപ്പഴേ നന്നായേനെ ഓർക്കുക : കൃസ്ത്യാനി മറ്റുള്ളവർക്ക്‌ കുരിശാകരുത്‌ ‌സ്വയം കുരിശാകുകയാണു വേണ്ടത്‌-