‘നടിക്കെതിരെയുള്ള സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ ഹീനം, സ്ത്രീവിരുദ്ധം’; സിനിമയിലെ സ്ത്രീ കൂട്ടായ്മ നിയമനടപടിക്ക്  

July 16, 2017, 8:09 pm
‘നടിക്കെതിരെയുള്ള സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ ഹീനം, സ്ത്രീവിരുദ്ധം’; സിനിമയിലെ സ്ത്രീ കൂട്ടായ്മ നിയമനടപടിക്ക്  
Social Stream
Social Stream
‘നടിക്കെതിരെയുള്ള സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ ഹീനം, സ്ത്രീവിരുദ്ധം’; സിനിമയിലെ സ്ത്രീ കൂട്ടായ്മ നിയമനടപടിക്ക്  

‘നടിക്കെതിരെയുള്ള സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ ഹീനം, സ്ത്രീവിരുദ്ധം’; സിനിമയിലെ സ്ത്രീ കൂട്ടായ്മ നിയമനടപടിക്ക്  

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി 'വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സെന്‍കുമാറിന്റെ പരാമര്‍ശം ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് കൂട്ടായ്മ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുമതലക്കാരനായിരുന്ന പൊലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് കേട്ടത്. മുന്‍ പൊലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമര്‍ശത്തെ അങ്ങേയറ്റം അപലപിക്കുന്നു. സെന്‍കുമാറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിക്കുമെന്നും കൂട്ടായ്മ വ്യക്തമാക്കി. സമകാലിക മലയാളം വാരികയ്ക്ക് അഭിമുഖം നല്‍കുന്നതിനിടെയായിരുന്നു മുന്‍ പൊലീസ് മേധാവിയുടെ വിവാദ പരാമര്‍ശങ്ങള്‍.

ഡബ്ലിയുസിസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'ഞങ്ങളുടെ സഹപ്രവർത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്. മലയാള ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തി പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽ മുൻ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമർശത്തെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു. മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങൾ കരുതുന്നു. അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവ'ത്തകയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും wcc അഭ്യർത്ഥിക്കുന്നു. മുൻ പോലീസ് മേധാവിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് wcc വനിതാ കമ്മിഷനെ സമീപിക്കും'