ഇതാണ് ഫ്രഡറിക്, ലോകത്തിലേറ്റവും സുന്ദരനായ കുതിര - വീഡിയോ കാണാം

October 4, 2017, 1:49 pm


ഇതാണ് ഫ്രഡറിക്, ലോകത്തിലേറ്റവും സുന്ദരനായ കുതിര - വീഡിയോ കാണാം
Social Stream
Social Stream


ഇതാണ് ഫ്രഡറിക്, ലോകത്തിലേറ്റവും സുന്ദരനായ കുതിര - വീഡിയോ കാണാം

ഇതാണ് ഫ്രഡറിക്, ലോകത്തിലേറ്റവും സുന്ദരനായ കുതിര - വീഡിയോ കാണാം

കുതിരപ്പുറത്ത് കയറാന്‍ ആഗ്രഹമില്ലാത്തവരുണ്ടാകുമോ. അത് ലോകത്തിലേറ്റവും മനോഹരമായ കുതിരയുടെ പുറത്താണെങ്കിലോ. ആശങ്കപ്പെടേണ്ട, അങ്ങനെയൊരു കുതിരയുണ്ട്. ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയെന്ന് വിശേഷിപ്പിക്കുന്ന ഫ്രെഡറികെന്നുപേരുള്ള കുതിരയാണത്. അമേരിക്കയിലെ ഒസാര്‍ക്ക് മലനിരകളിലെ പിനാക്ക്ള്‍ ഫ്രൈസെന്‍സ് എന്ന് പേരുള്ള കുതിര ഫാമില്‍ താമസിക്കുന്ന ഫ്രഡറിക് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്ന മറ്റൊരു താരമാണ്.

ഈ സുന്ദരന്റെ പ്രകടനങ്ങള്‍ ഇതുവരെ 20 മില്യണിലധികം ആളുകള്‍ യൂ ടൂബിലും ഫെയ്‌സ്ബുക്കിലുമായി കണ്ടിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ സ്വന്തമായി പേജും യൂടൂബില്‍ സ്വന്തമായി സബ്ക്രിബ്ഷനും ഉള്ള ഫ്രഡറികിന് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. തലയുടെ മുകള്‍ഭാഗത്ത്‌നിന്ന് കഴുത്തുവരെ നേര്‍ത്ത, നീണ്ട രോമങ്ങളും മനോഹരമായ കറുപ്പ് നിറവുമാണ് ഫ്രഡറികിനെ വ്യത്യസ്ഥനാക്കുന്നത്. പത്തുവയസുകാരനായ ഈ കുതിരയുടെ പുറത്ത് കയറി ഫോട്ടോയെടുക്കാനായി ദിവസവും ഒട്ടേറെപേരാണ് ഫാമിലേക്കെത്തുന്നതെന്ന് ഫ്രഡറികിന്റെ പരിചാരകര്‍ പറയുന്നു.

ഫ്രഡറികിനെ സിനിയമില്‍ അഭിനയിപ്പിക്കുന്നതിനായി അനവധി അണിയറ പ്രവര്‍ത്തകര്‍ തേടിയെത്തിയിട്ടും ഷൂട്ടിങ് കുതിരക്ക് ക്ഷീണമുണ്ടാക്കുമെന്ന് പറഞ്ഞ് ഇതുവരെ ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയെ വാങ്ങാനായി ദശലക്ഷക്കണക്കിന് ഡോളര്‍ വില പറഞ്ഞ് കുതിര സ്‌നേഹികള്‍ ഫാം അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും ഈ സുന്ദരനെ വിട്ടുകൊടുക്കാന്‍ പരിചാരകരും ഒരുക്കമല്ല.