ആര്‍എസ്എസ് മേധാവിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച് ആമിര്‍ ഖാന്‍, 16 വര്‍ഷത്തിന് ശേഷം പുരസ്‌കാരവേദിയില്‍ 

April 25, 2017, 11:04 am
ആര്‍എസ്എസ് മേധാവിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച് ആമിര്‍ ഖാന്‍, 16 വര്‍ഷത്തിന് ശേഷം പുരസ്‌കാരവേദിയില്‍ 
BOLLYWOOD
BOLLYWOOD
ആര്‍എസ്എസ് മേധാവിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച് ആമിര്‍ ഖാന്‍, 16 വര്‍ഷത്തിന് ശേഷം പുരസ്‌കാരവേദിയില്‍ 

ആര്‍എസ്എസ് മേധാവിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച് ആമിര്‍ ഖാന്‍, 16 വര്‍ഷത്തിന് ശേഷം പുരസ്‌കാരവേദിയില്‍ 

ഇത്തവണ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ആമിര്‍ ഖാന്‍ തഴയപ്പെട്ടതിന് കാരണമായി ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടിയത് ദേശീയ പുരസ്‌കാരമായാലും ആമിര്‍ ഖാന്‍ വാങ്ങാനെത്തില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നായിരുന്നു. സമീപവര്‍ഷങ്ങളിലൊന്നും സ്വകാര്യ ചാനലുകളുടെയും മറ്റ് സംഘടനകളുടെയോ അവാര്‍ഡ് നിശകളില്‍ ആമിര്‍ അവാര്‍ഡ് വാങ്ങുന്നത് കണ്ടിട്ടുമില്ല. അവാര്‍ഡ് വേദികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തീരുമാനം ആമിര്‍ മാറ്റിയെന്ന് തോന്നുന്നു. നാടകാചാര്യനും സംഗീതഞ്ജനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറിന്റെ സ്മരണാര്‍ത്ഥമുള്ള വിശേഷ് പുരസ്‌കാരമാണ് ആമിര്‍ ഏറ്റുവാങ്ങിയത്.

രാജ്യത്ത് ശക്തിപ്പെടുന്ന അസഹിഷ്ണുതയ്ക്കെതിരായ പ്രസ്താവനയുടെ പേരില്‍ ഹിന്ദുത്വവാദികള്‍ ആമിര്‍ രാജ്യം വിടണമെന്ന് ഭീഷണി മുഴക്കിയതിന്റെ രണ്ടാം വര്‍ഷത്തില്‍ ആര്‍ എസ് എസ് തലവനില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിച്ചെന്നത് മറ്റൊരു കൗതുകം. ദങ്കല്‍ എന്ന സിനിമയിലെ സവിശേഷ പ്രകനടത്തിനാണ് പുരസ്‌കാരം. അച്ഛന്റെ സ്മരണാര്‍ത്ഥം ലതാ മങ്കേഷ്‌കറിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലതാ മങ്കേഷ്‌കറും അവാര്‍ഡ് ദാനചടങ്ങിലുണ്ടായിരുന്നു.

അസഹിഷ്ണുതയിലൂന്നിയ ആക്രമണങ്ങളെ തുടര്‍ന്ന് സുരക്ഷയെ മുന്‍നിര്‍ത്തി രാജ്യത്തിന് പുറത്തേക്ക് താമസം മാറ്റാമെന്ന് ഭാര്യ കിരണ്‍ റാവു പറഞ്ഞതായി ആമിര്‍ഖാന്‍ വെളിപ്പെടുത്തിയതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ആമിര്‍ഖാന്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന ആവശ്യവുമായി ആര്‍ എസ് എസ്, ശിവസേന നേതാക്കള്‍ രംഗത്തെത്തി. ആമിര്‍ ചിത്രമായ പികെയ്‌ക്കെതിരെയും പ്രതിഷേധവും ആക്രമണവുമുണ്ടായി.

ഈ ദിവസം ഇത്തരമൊരു പുരസ്‌കാരവേദിയില്‍ സമ്മാനിതനായി താന്‍ നില്‍ക്കുന്നതിന്റെ എല്ലാ നേട്ടവും അഭിനയിച്ച സിനിമകളുടെ രചയിതാക്കള്‍ക്കും സംവിധായകര്‍ക്കും ഉള്ളതാണെന്ന് ആമിര്‍ പറഞ്ഞു. വൈജയന്തിമാലയ്ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആമിര്‍ഖാന്റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയും പുറത്തുവരാനുണ്ട്.