ആമിര്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പുറത്തുവിട്ടു; കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി  

October 20, 2017, 1:13 pm
ആമിര്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പുറത്തുവിട്ടു; കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി  
BOLLYWOOD
BOLLYWOOD
ആമിര്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പുറത്തുവിട്ടു; കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി  

ആമിര്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പുറത്തുവിട്ടു; കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി  

ആമിര്‍ ഖാന്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്‌പെന്‍സ് വെളിപ്പെടുത്തിയ ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. കെആര്‍കെ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ നിയമപരമായി നേരിടുമെന്ന് കെആര്‍കെ പറഞ്ഞു.

തിയേറ്ററുകള്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിനെതിരെ കെആര്‍കെ മോശം പരാമര്‍ശം നടത്തിയിരുന്നു. ഇതിനൊപ്പം തന്നെയാണ് ചിത്രത്തിന്റെ സസ്‌പെന്‍സും പുറത്തുവിട്ടത്. തുടര്‍ന്ന് ആമിര്‍ ഖാന്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.

നിലവില്‍ ‘കെആര്‍കെ ബോക്‌സ് ഓഫീസ്’ എന്ന ട്വിറ്റര്‍ അക്കൗണ്ട് മാത്രമാണ് കമാല്‍ ആര്‍ ഖാനുള്ളത്. ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച കാര്യം ഈ അക്കൗണ്ടിലൂടെയാണ് കെആര്‍ക അറിയിച്ചത്. ആമിര്‍ ഖാന്‍ ഇടപെട്ടാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചതെന്ന് കെആര്‍കെ ആരോപിക്കുന്നു. ജാക്ക് ഡോര്‍സെ അല്ല, ആമിര്‍ ഖാനാണ് ട്വിറ്ററിന്റെ യഥാര്‍ത്ഥ മുതലാളിയെന്നും കെആര്‍കെ പരിഹസിച്ചു.

നേരത്തേ മോഹന്‍ലാലിനെ പരിഹസിച്ചതിനെത്തുടര്‍ന്ന് കെആര്‍കെയുടെ അക്കൗണ്ടില്‍ മലയാളികള്‍ പൊങ്കാലയിട്ടിരുന്നു. മോഹന്‍ലാല്‍ സാറിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണെന്നായിരുന്നു കെആര്‍കെയുടെ കമന്റ്