ഇതാ പുതിയ ആമിര്‍; മുടി നീട്ടി കമ്മലും മൂക്കുത്തിയുമായി ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ലുക്ക്

June 27, 2017, 4:23 pm
ഇതാ പുതിയ ആമിര്‍; മുടി നീട്ടി കമ്മലും മൂക്കുത്തിയുമായി ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ലുക്ക്
BOLLYWOOD
BOLLYWOOD
ഇതാ പുതിയ ആമിര്‍; മുടി നീട്ടി കമ്മലും മൂക്കുത്തിയുമായി ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ലുക്ക്

ഇതാ പുതിയ ആമിര്‍; മുടി നീട്ടി കമ്മലും മൂക്കുത്തിയുമായി ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ലുക്ക്

ഇന്ത്യന്‍ സിനിമകളിലെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായ ചിത്രമാണ് ആമിര്‍ഖാന്റേതായി അവസാനം പുറത്തെത്തിയത്. നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ കഴിഞ്ഞ ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തിയ 'ദംഗല്‍'. മെയ് 5ന് ചൈനീസ് മാര്‍ക്കറ്റിലെത്തിയ ചിത്രം അസാധാരണവിജയം നേടിയതോടെ ആദ്യമായി 2000 കോടി ക്ലബ്ബിലെത്തുന്ന ചിത്രമായിരിക്കുകയാണ് 'ദംഗല്‍'. ദംഗലിന് ശേഷം ആമിറിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍ അദ്വൈത് ചന്ദിന്റെ 'സീക്രട്ട് സൂപ്പര്‍സ്റ്റാറും' വിജയ് കൃഷ്ണ ആചാര്യയുടെ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനു'മാണ്.

സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ആമിര്‍ നായകനല്ലെങ്കില്‍ അമിതാഭ് ബച്ചനൊപ്പം പ്രധാന കഥാപാത്രത്തെ തന്നെയാണ് 'തഗ്‌സി'ല്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് അവതരിപ്പിക്കുന്നത്. മീശ പിരിച്ചുവച്ച് താടിവളര്‍ത്തി തലേക്കെട്ടോടെയുള്ള ഒരു ചിത്രം 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനി'ലെ ആമിറിന്റെ ലുക്കായി നേരത്തേ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ മാള്‍ട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ലൊക്കേഷനില്‍നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

'ദംഗലി'ല്‍ ഒരു ഗുസ്തി പരിശീലകന്റെ ശരീരം ഉണ്ടാക്കിയെടുക്കാനാണ് ആമിര്‍ പരിശീലിച്ചതെങ്കില്‍ 'തഗ്‌സി'ലെ മേക്കോവര്‍ അങ്ങനെയല്ല. മുടി അല്‍പം നീട്ടിവളര്‍ത്തി ഇരു കാതുകളിലും കമ്മലുകളും മൂക്കുത്തിയും ഒരു കണ്ണടയുമെല്ലാം ചേര്‍ന്നതാണ് ചിത്രത്തിലെ ആമിറിന്റെ ലുക്ക്.

ഫിലിപ്പ് മെഡോസ് ടെയ്ലറിന്റെ ജനപ്രിയ നോവല്‍ 'കണ്‍ഫെഷന്‍സ് ഓഫ് എ തഗി'നെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 1830കളിലെ ഇന്ത്യയില്‍ വഴിപോക്കരുടെ മുതലുകള്‍ അപഹരിക്കുന്നവരെക്കുറിച്ചുള്ള കഥകളാണ് കണ്‍ഫെഷന്‍സിന്റെ ഉള്ളടക്കം. യാഷ് രാജ് ഫിലിംസാണ് നിര്‍മ്മാണം. 2018 ദീപാവലി റിലീസായാണ് ചിത്രം നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.