1000 കോടി ക്ലബ്ബില്‍ ഇനി ബാഹുബലി ഒറ്റയ്ക്കല്ല, ദംഗലുമായി ആമിര്‍ ഖാനും 

May 12, 2017, 2:05 pm
1000 കോടി ക്ലബ്ബില്‍ ഇനി ബാഹുബലി ഒറ്റയ്ക്കല്ല, ദംഗലുമായി ആമിര്‍ ഖാനും 
BOLLYWOOD
BOLLYWOOD
1000 കോടി ക്ലബ്ബില്‍ ഇനി ബാഹുബലി ഒറ്റയ്ക്കല്ല, ദംഗലുമായി ആമിര്‍ ഖാനും 

1000 കോടി ക്ലബ്ബില്‍ ഇനി ബാഹുബലി ഒറ്റയ്ക്കല്ല, ദംഗലുമായി ആമിര്‍ ഖാനും 

100 കോടി ക്ലബ്ബില്‍ തുടങ്ങി 1000 കോടി ക്ലബ്ബ് എന്ന അവിശ്വസനീയ നേട്ടം ബോക്‌സ് ഓഫീസില്‍ വാണിജ്യലക്ഷ്യമാക്കി മാറ്റിയിരിക്കുയാണ് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായം. ബാഹുബലി ദി കണ്‍ക്ലൂഷനിലൂടെ ഇന്ത്യയിലെ ആദ്യ 1000 കോടി കളക്ഷന്‍ സ്വന്തമാക്കിയ സിനിമയാണ് രാജമൗലി സാധ്യമാക്കിയത്. 100 കോടി ക്ലബ്ബും 500 കോടി ക്ലബ്ബും ബോളിവുഡിന് ശീലമായിരുന്നിടത്ത് ഒരു തെലുങ്ക് സിനിമ 1000 കോടി കടന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ ഞെട്ടിത്തരിച്ചത് ബോളിവുഡ് ഇന്‍ഡസ്ട്രി കൂടിയാണ്. ഇപ്പോഴിതാ ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ റിലീസിന് അഞ്ച് മാസത്തിനിപ്പുറം ആയിരം കോടി ക്ലബ്ബില്‍ പ്രവേശിക്കുകയാണ്. ചൈനാ റിലീസിലൂടെ സ്വന്തമാക്കിയ ഗ്രോസ് കളക്ഷന്‍ കൂടി ചേര്‍ത്താല്‍ വേള്‍ഡ് വൈഡ് കളക്ഷനില്‍ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ 1000 കോടി പിന്നിടുമെന്നാണ് അറിയുന്നത്. 187.42 കോടിയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ദംഗല്‍ ചൈനയില്‍ നേടിയ കളക്ഷനില്‍.

744 കോടിയായിരുന്നു ദംഗല്‍ ചൈനാ റിലീസിന് മുമ്പ് നേടിയത്. തായ് വാന്‍ റിലീസിലൂടെ 20 കോടിയും ചിത്രം ഗ്രോസ് സ്വന്തമാക്കിയിരുന്നു. മെയ് 5ന് ഏഴായിരത്തോളം സ്‌ക്രീനുകളിലാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലെത്തിയ ആമിര്‍ഖാന്‍ ചിത്രം 'ദംഗല്‍' ചൈനയില്‍ റിലീസ് ചെയ്തത്. ചിത്രം ആദ്യദിനം മാത്രം നേടിയത് 2.08 മില്യണ്‍ ഡോളര്‍ (13.19 കോടി രൂപ). രണ്ടാംദിനമായ ശനിയാഴ്ച 4.17 മില്യണ്‍ ഡോളറും. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആദ്യവാരാന്ത്യ കളക്ഷന്‍ മാത്രം (വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിന്ന് 11.30 മില്യണ്‍ ഡോളര്‍ 72.68 കോടി രൂപ). പൊതുവെ കളക്ഷന്‍ കുറയുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മികച്ച പ്രതികരണം ലഭിച്ച ചിത്രം ആദ്യ അഞ്ച് ദിവസങ്ങളില്‍ നിന്നുമാത്രം 100 കോടി പിന്നിട്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ നിന്ന് 123.67 കോടി. ആറാം ദിവസത്തില്‍ 148 കോടി 61 ലക്ഷമാണ് ദംഗല്‍ ഗ്രോസ് കളക്ഷനായി നേടിയത്. ആമിര്‍ഖാന്‍ ചിത്രം പികെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷനായി 792 കോടിയാണ് നേടിയിരുന്നത്. പികെയ്ക്ക് പിന്നിലായിരുന്നു ചൈനാ റിലീസിന് മുമ്പ് ബോക്‌സ് ഓഫീസ് പട്ടികയില്‍ ദംഗലിന് സ്ഥാനം. ചൈനയിലെ ആകെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ ബോക്‌സ് ഓഫീസ് നേട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ദംഗല്‍. ബാഹുബലി 1200 കോടി കടന്നപ്പോല്‍ ആയിരം കോടിയിലേക്ക് അടുക്കുകയാണ് ദംഗല്‍.

ആത്മവിശ്വാസത്തോടെ ചൈനയില്‍ 7000 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ ദംഗല്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല. അത് പികെയ്ക്ക് ചൈനയില്‍ ലഭിച്ച സ്വീകരണമായിരുന്നു. ആമിറിന്റെതന്നെ 3 ഇഡിയറ്റ്സും ധൂം-3യുമൊക്കെ അവിടെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് (103 കോടി) പികെ മാത്രമായിരുന്നു. 'ഷുആയ് ജിയാവോ ബാബ' (ഗുസ്തി പിടിക്കാം അച്ഛാ) എന്നാണ് ചിത്രത്തിന്റെ ചൈനീസ് ടൈറ്റില്‍. റിലീസിന് മുന്നോടിയായി കഴിഞ്ഞമാസം മധ്യത്തില്‍ ആമിര്‍ഖാന്‍ ചൈനയില്‍ എത്തിയിരുന്നു. ഇത്തവണത്തെ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു ദംഗല്‍ ചൈനീസ് പതിപ്പിന്റെ പ്രിവ്യൂ.