ഫെയര്‍നെസ് ക്രീമിനു വേണ്ടി സംസാരിക്കുന്ന ഷാരൂഖ്,വിദ്യാ ബാലന്‍,ദീപിക എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് അഭയ് ഡിയോള്‍ 

April 12, 2017, 7:13 pm
 ഫെയര്‍നെസ് ക്രീമിനു വേണ്ടി സംസാരിക്കുന്ന ഷാരൂഖ്,വിദ്യാ ബാലന്‍,ദീപിക എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് അഭയ് ഡിയോള്‍ 
BOLLYWOOD

ഫെയര്‍നസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്ന ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, വിദ്യാ ബാലന്‍, ദീപിക പദുക്കോണ്‍, സോനം കപൂര്‍ എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബോളിവുഡ് താരം അഭയ് ഡിയോള്‍.

41കാരനായ താരം ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. പ്രമുഖ താരങ്ങള്‍ അവതരിപ്പിച്ച ഫെയര്‍നസ് ക്രീം പരസ്യങ്ങള്‍ അപ്‌ലോഡ് ചെയ്താണ് അഭയ് ഡിയോളിന്റെ വിമര്‍ശനം.

ഷാരൂഖ് ഖാനെതിരെ അഭയ് പ്രതികരിച്ചിട്ടുണ്ട്. പുരുഷനായ നിങ്ങള്‍ എന്തിനാണ് സ്ത്രീകളുടെ ക്രീം തേക്കുന്നത് എന്നാണ് ഷാരൂഖിന്റെ ചോദ്യം. ഷാരൂഖ് കൃത്യമായും ശ്രമിക്കുന്നത് നിങ്ങളിലെ പുരുഷനെ ഉണര്‍ത്തുന്നത്. വെളുക്കുക എന്നത് രണ്ടാം കാര്യമായുമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത് എന്നും അഭയ് ഡിയോള്‍ പറഞ്ഞു.

ഗാന്‍നിയര്‍ മെന്‍ പരസ്യത്തില്‍ അഭിനയിച്ച ജോണ്‍ എബ്രഹാമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിട്ടുള്ളത്. നിങ്ങള്‍ മനുഷ്യരെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്നും ചോദിച്ചു.

വിദ്യാ ബാലന്‍,സോനം കപൂര്‍, ഇല്യാന ഡിക്രൂസ്, ഷാഹിദ് കപൂര്‍ എന്നിവര്‍ക്കെതിരെയും അഭയ് എഴുതിയിട്ടുണ്ട്.